Fri. Apr 19th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർ‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടൽക്ഷോഭം തുടരുകയാണ്. വടക്കൻ കേരളത്തിലായിരിക്കും അടുത്ത ദിവസങ്ങളിൽ മഴ കൂടുതല്‍ ശക്തമാകുകയെന്നും മുന്നറിയിപ്പുണ്ട്. 60 കിലോമീറ്റർ വരെ ദൂരത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

By Binsha Das

Digital Journalist at Woke Malayalam