Fri. Mar 29th, 2024
വാഷിംഗ്‌ടൺ:

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ കശ്മീര്‍ തര്‍ക്കത്തിലൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധ അറിയിച്ചതും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam