30 C
Kochi
Monday, July 13, 2020

Daily Archives: 5th May 2020

തിരുവനന്തപുരം:   ഇതരസംസ്ഥാനക്കാരുടെ മടക്കയാത്രാനുമതി പാസ്സുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നതിനാണ് പുതിയ നടപടി.നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസ്സിനായി www.covid19jagratha.kerala.nic.in ഈ പോർട്ടലിൽ അപേക്ഷിക്കാം. നോര്‍ക്ക രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസ്സിനായും...
കണ്ണൂര്‍: ജില്ലയിലെ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കികൊണ്ട് ഉത്തരവിറക്കി കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ്. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ  ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അദ്ധ്യാപകരുടെ മേലുള്ള ചുമതല.
ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ 'ആരോഗ്യ സേതു' ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇല്ലെങ്കിൽ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ ശിക്ഷയായി നൽകുമെന്ന് ക്രമസമാധാന ചുമതലയുള്ള ഡിസിപി അഖിലേഷ് കുമാർ പറഞ്ഞു.എന്നാൽ പിടിക്കപ്പെടുന്ന സമയത്ത് ആളുകൾ ഇത് തൽക്ഷണം ഡൗൺലോഡ്...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി 2250 പേരെയാണ് എത്തിക്കുക. 1,69,146 പേരാണ് അടിയന്തരമായി കേരളത്തില്‍ എത്തേണ്ടവരെന്നും, എന്നാല്‍, ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍ തുടങ്ങിയവര്‍ക്ക് വിദേശരാജ്യങ്ങളില്‍...
ന്യൂ ഡല്‍ഹി:   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ ആകെ എണ്ണം 46,433 ആയിരിക്കുകയാണ്.അതേ സമയം, 1020 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് 19 രോഗമുക്തി നിരക്ക് 27.41 ശതമാനമായതായും അദ്ദേഹം...
തിരുവനന്തപുരം: വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. 37 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട്സ്പോട്ടും ഇന്ന് രേഖപ്പെടുത്തിയിട്ടില്ല. സാമൂഹികവ്യാപന പരിശോധനയുടെ ഭാ​ഗമായി മുൻ​ഗണനാപട്ടികയിൽപ്പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
തിരുവനന്തപുരം:ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോട്ടറി മേഖലയെ കരകയറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകൾ ഏജൻസികൾക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിനായിരിക്കും ആദ്യത്തെ നറുക്കെടുപ്പ് നടക്കുകയെന്നും ധനമന്ത്രി അറിയിച്ചു.അതേസമയം, നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം ആയിരം കോടി...
മാഡ്രിഡ്:കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19 ടെസ്റ്റിന് വിധേയരാകുമെന്നും ഫുട്ബോളിന്റെ മടങ്ങിവരവ് സ്പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബുകള്‍ പരിശീലന സൗകര്യങ്ങള്‍ തയ്യാറാക്കാനും  അവയെല്ലാം അണുവിമുക്തമാക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്....
തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളില്‍ സാമ്പത്തികപ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസികളെ സ്വാകരിക്കാന്‍ കേരളം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.മടങ്ങി വരുന്ന പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറൻ്റൈൻ കാലയളവിൽ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവാസികളോട് കേന്ദ്രസർക്കാരിനുള്ള മനോഭാവമല്ല സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍  ഓര്‍ഡിനൻസ് ഇറക്കാൻ സര്‍ക്കാരിന് അവകാശമുണ്ടെന്ന കോടതിയുടെ തീരുമാനത്തെ സ്വാഗതം...
ഇറ്റലി:യുവന്‍റസ് സ്റ്റാര്‍ സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 14 ദിവസത്തെ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാടായ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്വാറന്‍റെെനില്‍ പ്രവേശിച്ചത്.പോര്‍ച്ചുഗലിലെ സ്വന്തം നാടായ മഡെയ്‌റയിൽ രണ്ടുമാസത്തോളം ചെലവഴിച്ച ശേഷം തിങ്കളാഴ്ച്ച രാത്രിയാണ് റൊണാൾഡോയും കുടുംബവും ടൂറിൻ എയർപോർട്ടിലിറങ്ങിയത്.കൊവിഡില്‍ ഏറ്റവും കൂടുതല്‍ ജീവന്‍നഷ്ടപ്പെട്ട രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ വിദേശയാത്ര കഴിഞ്ഞ് വന്നതിനാൽ രണ്ടാഴ്ച്ച റൊണാള്‍ഡോ ക്വാറന്റൈനിൽ ആയിരിക്കുമെന്ന് ദേശീയ...