25 C
Kochi
Monday, October 18, 2021

Daily Archives: 14th May 2020

തിരുവനന്തപുരം:   മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി ടിക്കറ്റ് എടുത്ത് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു.മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരില്‍ നല്ലൊരു ശതമാനവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിലുള്ളവര്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികള്‍ വഴി മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് നല്‍കണം. ഇനിയും കൂടുതല്‍ പ്രവാസികള്‍ മടങ്ങാന്‍ താത്പര്യം കാണിച്ച് മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം...
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3 പേർക്ക് വീതം, കണ്ണൂർ 2, പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്ന് പേര്‍ക്ക് പരിശോധന ഫലം നെഗറ്റീവായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും ആണ് ഇന്ന് നെഗറ്റീവായത്.ഇന്ന് പോസിറ്റീവായവരില്‍ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത്...
ന്യൂഡല്‍ഹി:   ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ കേന്ദ്രഭരണപ്രദേശത്ത് നിന്നോ ഇനി ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വാങ്ങാം. വരുന്ന ഓഗസ്റ്റ് മുതൽ രാജ്യത്തെ 67 കോടി ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. വണ്‍ നേഷന്‍ വണ്‍ റേഷന്‍ എന്നാണ് ഈ പദ്ധതിയുടെ പേര്.റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ച്...
ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്‌ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പാക്കേജിന്റെ രണ്ടാംഘട്ടം.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ്...
മഹാരാഷ്ട്ര:   പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് ശിവസേന. നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേയെന്ന ചോദ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് കേന്ദ്രസർക്കാരിനോട് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ് രാജ്യത്തിന്റെ ജിഡിപിയുടെ പത്തിലൊന്നാണ്. പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമമെന്നും ധനമന്ത്രി നിര്‍മ്മല...
ന്യൂഡല്‍ഹി:   മേയ് 17 ന്അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം എന്തെല്ലാം ഇളവുകൾ വേണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം ലഭിച്ചു. നേരത്തെ, അദ്ദേഹം പൊതുജനങ്ങളില്‍ നിന്ന് ഇതുസംമ്പന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. 5 ലക്ഷത്തോളം നിർദേശങ്ങളാണ് ലഭിച്ചതെന്ന് കെജ്‌രിവാൾ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കൂടുതൽ പേരും മാളുകൾ, സ്കൂളുകൾ, കോളേജുകൾ, സ്പാകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കരുതെന്നാണ് ആവശ്യപ്പെട്ടത്. മാസ്കുകൾ ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി...
തിരുവനന്തപുരം:   സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.ഇതോടൊപ്പം കേരളത്തിൽ അടുത്ത ദിവസങ്ങളിലും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശ്:   സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നടപടി.എംഎസ്എംഇ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഇത്ര വലിയ തുക വായ്പ അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണ്...
തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകൾക്കകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം...
ന്യൂ ഡല്‍ഹി: ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയില്‍വെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റെയില്‍വെ കാന്‍സല്‍ ചെയ്തു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച്‌ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നത് കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്. അതേസമയം, ശ്രമിക്, സ്‌പെഷ്യല്‍ ട്രെയിനുകള്‍ തുടരുമെന്നും...