24 C
Kochi
Friday, August 6, 2021

Daily Archives: 26th May 2020

എറണാകുളം:ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യൻ പള്ളി സെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും രാഷ്ട്രീയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്.ഗൂഢാലോചന അടക്കമുള്ള സംഭവത്തിന് അന്വേഷണം അഖില ഹിന്ദു പരിഷത്തിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ്...
മസ്​കറ്റ്: ഒമാനില്‍ ഇന്ന് മാത്രം 348 പേര്‍ക്ക്​ കൊവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ  മൊത്തം രോഗബാധിതരുടെ 8,118 ആയി. രോഗം ബാധിച്ചവരിൽ 177 പേരും വിദേശികളാണ്​. രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ ഒമാനില്‍ കൊവിഡ്​ ബാധിച്ച് മരണപ്പെട്ടു. എന്നാൽ രോഗം ഭേദമായവരുടെ എണ്ണം 1071 ആയി. ഇന്ന് സ്ഥിരീകരിച്ച രോഗികളിൽ 262 പേരും മസ്​കറ്റ്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്, ഇതോടെ മസ്​കറ്റ്​ ഗവര്‍ണറേറ്റില്‍ മാത്രം കൊവിഡ്​ സ്​ഥിരീകരിച്ചവര്‍ 6171 ആയി.
ന്യൂഡല്‍ഹി:കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4 പേരാണ് മരിക്കുന്നത്. അതേസമയം ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 പേരാണ് മരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു.  ഡല്‍ഹിയില്‍  വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം ലോക്ക് ഡൗണും, ഇന്ത്യ മഹാമാരിയെ നേരിട്ട രീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം,...
തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ട് കണക്കുകള്‍. പാലക്കാട് മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയാണ് ഹോട്ട്സ്പോട്ട്. നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ താഴെപറയുന്ന ജില്ലകളില്‍ വരും ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മെയ27: കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്മെയ്28: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്മെയ് 29: കൊല്ലം ,ആലപ്പുഴ, കോട്ടയം, എറണാകുളം,...
ഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.ലഡാക്ക് അതിർത്തിയിൽ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികർ സ്ഥലം കയ്യേറി ടെന്റുകൾ നിർമ്മിച്ചിരിക്കുകയാണ്. നിന്ദയും കഴിഞ്ഞദിവസം ഇവിടെ കൂടുതൽ സൈനികരെ വിന്യസിച്ചു. ഇന്ത്യ അതിർത്തിയിലെ നിർമ്മിതികൾ അവസാനിപ്പിക്കുന്നതുവരെ പ്രതിരോധം തുടരുമെന്നാണ് ചൈനയുടെ പക്ഷം. എന്നാൽ, നിർമ്മാണം തുടരുമെന്ന് ഇന്ത്യയും നിലപടുറപ്പിച്ചു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മേയ് ആദ്യവാരം...
ന്യൂയോര്‍ക്ക്:ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി.ലോകത്ത് നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിന്ന്.  പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ പോസിറ്റിവ് ആയത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം പേർക്കും തൃശൂര്‍, കൊല്ലം ജില്ലകളിൽ നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്....
മലപ്പുറം:അരീക്കോട്​ വിവാഹത്തലേന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ്​ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ്​ ​ഇയാളെ വെറുതെവിട്ടത്.2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. ദളിത്​ യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന്​ ഉണ്ടായിരുന്ന എതിര്‍പ്പാണ്​ ദുരഭിമാന കൊലയില്‍ എത്തിച്ചത്​.ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് പലവട്ടം...
ഹൈദരാബാദ്: ആന്ധ്ര പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുചേർന്നതായി വൈഎസ്‌ഐര്‍ കോണ്‍ഗ്രസിന്റെ ആരോപണം. അദ്ദേഹത്തോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍നിന്ന് റോഡ് മാർഗം അമരാവതിയിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ മാസ്‌ക് പോലും ധരിക്കാതെയാണ്‌ നൂറ് കണക്കിന് ആളുകൾ സംഘടിച്ചതെന്നും സംഭവത്തില്‍ ചന്ദ്രബാബു നായിഡു മാപ്പു പറയണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ഗഡിക്കോട്ട ശ്രീകാന്ത് റെഡ്ഡി പറഞ്ഞു.