Thu. Apr 17th, 2025
ഉത്തർപ്രദേശ്:

 
സ്മാര്‍ട്ട് ഫോണില്‍ ‘ആരോഗ്യ സേതു’ ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇല്ലെങ്കിൽ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ ശിക്ഷയായി നൽകുമെന്ന് ക്രമസമാധാന ചുമതലയുള്ള ഡിസിപി അഖിലേഷ് കുമാർ പറഞ്ഞു.

എന്നാൽ പിടിക്കപ്പെടുന്ന സമയത്ത് ആളുകൾ ഇത് തൽക്ഷണം ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, അവരെ പോകാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുനിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.

By Arya MR