25 C
Kochi
Monday, October 18, 2021

Daily Archives: 22nd May 2020

ന്യൂഡല്‍ഹി: കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകിയാണ് ഇളവുകള്‍ നല്‍കിയത്.ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന, ഒസിഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികള്‍ക്ക് ഇന്ത്യയിലേക്ക് വരാം. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ കൈവശമുള്ളതുമായ...
തിരുവനന്തപുരം:ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ഇളവുകള്‍. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റമസാൻ...
തിരുവനന്തപുരം: മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനായുള്ള സംസ്ഥാന സർക്കാരിന്റെ ബെവ്കോ ആപ്പ് ഈ ആഴ്ച പുറത്തിറങ്ങില്ലെന്ന് റിപ്പോർട്ട്. ആപ്പിന്‍റെ പേര് ഇതിനോടകം പുറത്ത് വന്നതിനാൽ പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനിയായ ഫെയർകോൾ ടെക്നോളജിസ് ആലോചിക്കുന്നതായാണ് വിവരങ്ങൾ. പുതിയ പേരും ആപ്പ് പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്ന് കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടന്നുവരികയാണ്. 
കണ്ണൂര്‍: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പുതിയ ഉത്തരവിറക്കിയത്. കച്ചവട സ്ഥാപനങ്ങള്‍  നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍...
തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള അന്തർജില്ലാ യാത്രകൾക്ക് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ അനുമതി നൽകിയിട്ടില്ല. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നൽകുവെന്നും രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണെന്നും ബെഹ്റ അറിയിച്ചു.ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാനും അനുമതിയുണ്ട്. തൊട്ടടുത്തുള്ള ജില്ലകളിലേക്ക് യാത്ര...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് 19 ആശങ്ക വര്‍ധിക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇളവ് ആരും ആഘോഷിക്കരുതെന്ന മുന്നറിയിപ്പുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.പൊതുഗതാഗതം ആരംഭിച്ചത് പല ഇടങ്ങളിലും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പലരും വീടിന് പുറത്തിറങ്ങുന്നു. വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്‌സ് ക്വാറന്റൈൻ...
തിരുവനന്തപുരം: കണ്ണൂരിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന ചോദ്യത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിക്കിടക്കുന്ന പ്രദേശമാണെന്നും ചികിത്സിച്ച ഇടമായ കേരളത്തിന്‍റെ പട്ടികയിലല്ല അവരെ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്കായി തലശ്ശേരിയെയോ കോഴിക്കോടിനേയോ ആശ്രയിക്കേണ്ടി വരുന്നത്കൊണ്ട് മാഹി സ്വദേശികൾ മാഹി വിട്ടുപോകുന്നുവെന്നല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിൽ മരിച്ചെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന കേരളത്തിന്റെ വാദം ഇപ്പോഴും തുടരുകയാണ്.
അബുദാബി: യുഎഇയിലെ അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ പിള്ള അടക്കം മൂന്ന് മലയിലകളാണ് കൊവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ടത്. പയ്യന്നൂർ, തൃശ്ശൂർ സ്വദേശികളാണ് മരിച്ച മറ്റ് രണ്ട് പേർ. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു. നിലവിൽ 1,63,644 രോഗബാധിതരാണ് ഗൾഫിൽ ചികിത്സയിൽ കഴിയുന്നത്. ഒമാനില്‍ രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളും മരണപ്പെട്ടു.
തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി. ഏതെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു വീണ്ടും അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക്...
കറാച്ചി: 99 യാത്രക്കാരും എട്ട് ജീവനക്കാരുമായി ലാഹോറിൽ നിന്ന് പുറപ്പെട്ട പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് വിമാനം തകർന്ന് വീണത്. ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ...