25 C
Kochi
Monday, October 18, 2021

Daily Archives: 18th May 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആർക്കും ഇന്ന് പരിശോധന ഫലം നെഗറ്റീവായിട്ടില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കൊല്ലത്ത് ആറ് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവും എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്...
ലക്നൗ: ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔരയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി പോയ ട്രെയ്‌ലർ ട്രക്ക്, സ്‌റ്റേഷനറി വസ്തുക്കളെയും അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രക്കിനു പിന്നിലിടിച്ച് ദുരന്തമുണ്ടായത്.24 പേർ തൽക്ഷണം കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേർ പിന്നീട് മരിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും...
മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന ആവശ്യത്തെ ബോംബെ ഹൈക്കോടതിയില്‍ എതിര്‍ത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക പിന്തുടാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് പരിഗണിച്ചത്.കേന്ദ്രസര്‍ക്കാറിന്റെ മാർഗനിർദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും അനുസരിച്ച് തന്ത്രങ്ങൾ നടപ്പാക്കുകയാണെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു....
തിരുവനന്തപുരം:കൊവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ കുത്തകയ്ക്ക് തീറെഴുതി കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്​പയുടെ കുരുക്കിലാക്കുകയാണ്​​ പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് വ്യവസ്ഥയെ ശക്തിപപെടുത്തുകയല്ല തകര്‍ക്കുകയാണ് പാക്കേജ് ചെയ്യുന്നത്. ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടികളുമെടുത്തു. ഇത്തരം തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള സാമാന്യ മര്യാദ...
തിരുവനന്തപുരം:കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.  മേയ് 26 മുതൽ നടത്താൻ നിശ്​ചയിച്ചിരുന്ന എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ മാറ്റി. ബെവ്​കോ ഔട്ട്​ലെറ്റുകളും ബാറുകളിലെ പാഴ്സല്‍ കൗണ്ടറുകളും ബുധനാഴ്​ച മുതൽ തുറക്കാും. മുഖ്യമന്ത്രി പിണറാ‍യി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  ബാർബർ ഷോപ്പുകൾ​ തുറക്കാനും തീരുമാനമായി. എന്നാൽ മുടിവെട്ടാൻ മാത്രമേ അനുമതിയുണ്ടാവു. ഷേവിങ്ങിന് അനുമതിയില്ല. ബ്യൂട്ടിപാർലറുകൾ തുറക്കില്ല. അന്തർജില്ല യാത്രകൾക്ക്​ നിലവിലുള്ള പാസ്​ സ​മ്പ്രദായം...
ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര, യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാകും.മേയ് 31 വരെ ഈ പ്രവേശന വിലക്ക് തുടരും. ഇന്ന് മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി യദ്യൂരപ്പയാണ് തീരുമാനം പ്രഖ്യാപിച്ചത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്നു കര്‍ണാടകത്തിലേക്കു യാത്ര...
തിരുവനന്തപുരം :ജില്ലക്കകത്ത്​ ബസ്​ സർവിസുകൾക്ക്​ അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട്​ ശുപാർശ ചെയ്​ത്​ ഗതാഗത വകുപ്പ്​. ഓ​ട്ടോ സർവീസ് അനുവദിക്കാനും ഗതാഗത വകുപ്പ്​ ശുപാർശ ചെയ്​തു. സാര്‍വത്രികമായ പൊതുഗതാഗം ഉടന്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനുള്ള സാധ്യത പരിശോധിച്ചുവെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഹോട്ട്​സ്​പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ്​ സർവിസ്​ നടത്തുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും​ ഗതാഗത മന്ത്രി അറിയിച്ചു.നിശ്​ചിത...
വാഷിങ്ടണ്‍: ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്ന് മുന്നറിയിപ്പുമായി അമേരിക്ക. മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച പുതിയ താക്കീതുമായി യുഎസ് രംഗത്തെത്തിയത്. അമേരിക്കന്‍ മധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചൈന വെല്ലുവിളി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഫ്രീ പ്രസ് അംഗങ്ങളാണ് അല്ലാതെ പ്രചാരണ സംഘമല്ലെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവന. വംശീയമായ ലേഖനം കൊടുത്തെന്നാരോപിച്ച് വാള്‍ സ്ട്രീറ്റ്...
ന്യൂ ഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​ തൊട്ട്​ പിറകെയാണ്​ സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം. ബിസിനസ്​ അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കൊവിഡ്​ പ്രതിസന്ധി കമ്പനിയുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചതായും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്ന്​ കരുതുന്നതായും സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ...
അഹമ്മദാബാദ്: കൊറോണ ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്റില്‍ അറുപത്തേഴുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കിയിരുന്നു. സംഭവത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിക്കും പോലീസിനുമെതിരെ ആരോപണവുമായി കുടുംബവും രംഗത്തുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നതിന്...