25 C
Kochi
Monday, October 18, 2021

Daily Archives: 17th May 2020

യുഎഇ:   ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.  ഇതിൽ യുഎഇയിലാണ് മലയാളികൾ കൂടുതലായി മരിച്ചത്. ആറ് ​ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് മരണം 671 കടന്നു. ഇന്നലെ മാത്രം ആറായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു. സൗദി...
ന്യൂഡല്‍ഹി:   വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാൽപ്പതിന് നെടുമ്പാശ്ശേരിയിലെത്തും. മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം.വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് വിമാനമെത്തുക. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാൽപ്പതിനും ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അൻപത്തഞ്ചിനുമെത്തും. അതേസമയം, വന്ദേ ഭാരതിന്റെ രണ്ടാ ഘട്ടത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒമാനില്‍ നിന്ന്...
ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്. ഓരോ ജില്ലയിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരെ വീതമാണ് പരിശോധിക്കുക. രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തിരഞ്ഞെടുക്കുക.
ന്യൂഡല്‍ഹി:   സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഈ സാമ്പത്തിക വര്‍ഷത്തേക്കുമാത്രമാണ് ഇളവ്.കേരളത്തിന്റെ കൂടി ആവശ്യമാണ് കേന്ദ്ര ധനമന്ത്രി അംഗീകരിച്ചത്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. കേരളത്തിന് പതിനെണ്ണായിരം കോടി രൂപയാണ് അധികമായി വായ്പയെടുക്കാന്‍ കഴിയുക. അധികമായി എടുക്കാനാവുന്ന രണ്ടു ശതമാനം വായ്പ തുകയിൽ ഉപാധിയില്ലാതെ ചെലവഴിക്കാനാവുന്നത് അര...
തിരുവനന്തപുരം:   കേന്ദ്രസർക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങളുടെ വായ്‌പാപരിധി അഞ്ച് ശതമാനമായി ഉയർത്തിയ നടപടിയെ സ്വാഗതം  ചെയ്യുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം, വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ വച്ചതിനോട് യോജിക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. നിബന്ധനകൾ ചർച്ച ചെയ്യണം.അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജിഎസ്‌ടി കുടിശ്ശിക കേന്ദ്രം ഉടൻ അനുവദിക്കണമെന്നും ആരോഗ്യമേഖലയിൽ പണം അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
യുഎസ്:   കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്നും നിലപാട് ആവര്‍ത്തിച്ചത്.ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. മരണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍, സാഹചര്യം ഏതായാലും അമേരിക്കന്‍ ജനതയുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്നാണ് പ്രസിഡന്റ് പറയുന്നത്.അതേസമയം, വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍...
ന്യൂഡല്‍ഹി:   രാജ്യത്ത് ലോക്ക്ഡൌൺ ഈ മാസം 31 വരെ നീട്ടി. നാലാം ഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. കേന്ദ്ര തീരുമാനത്തിന് മുമ്പു തന്നെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൌൺ നീട്ടിയിരുന്നു.അതേസമയം, കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട്...
തൃശൂര്‍:   വാ​ള​യാ​ർ ചെ​ക്ക്​​​പോ​സ്​​റ്റി​ൽ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എ സി മൊ​യ്തീ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ർ​ക്കും ഹോം ​ക്വാ​റ​ന്റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് തൃ​ശൂ​ർ ജി​ല്ല മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി. യോ​ഗ​ത്തി​ൽ മ​ന്ത്രി എ സി മൊ​യ്തീ​നും ജി​ല്ല ക​ല​ക്ട​ർ എ​സ് ഷാ​ന​വാ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ഖാ​വ​ര​ണം ധ​രി​ച്ചതാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചതാ​യും റി​പ്പോ​ർ​ട്ടി​ലുണ്ട്​.അതേസമയം, യാത്രകൾ നിയന്ത്രിക്കുകയും മറ്റുള്ളവരോടു സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ട വിഭാഗത്തിൽ...
ഗുജറാത്ത്:   ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നതോടെ പോലീസ് ലാത്തി വീശി. കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി വരരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം:നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍  കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്ര മാനദണ്ഡം കേരളവും നടപ്പാക്കും. വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും ക്വാറൻ്റീൻ മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നേരത്തെയുള്ള നിലപാട്. എന്നാല്‍, സംസ്ഥാനത്തിന് തോന്നിയതുപോലെ മാനദണ്ഡങ്ങളിൽ നിന്ന് പിൻമാറാനാകില്ലെന്ന കേന്ദ്ര സർ‍ക്കാർ നിലപാ‍ടിനെത്തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.