25 C
Kochi
Monday, October 18, 2021

Daily Archives: 25th May 2020

മുംബെെ:കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്‌ടര്‍മാരെയും 100 നഴ്‌സുമാരെയും  അടങ്ങുന്ന സംഘത്തെ നല്‍കണമെന്നാവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എഴുതിയിരിക്കുന്നത്.മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ മന്ത്രി കെ കെ ശൈലജയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമെങ്കില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ലഭ്യമാക്കാമെന്ന് കെ കെ ശൈലജ സ്വമേധയാ സന്നദ്ധത അറിയിക്കുകയും ചെയ്‌തു....
ഹൈദരാബാദ്: വിശാഖപട്ടണം വിഷവാതക ദുരന്തത്തിന് കാരണമായ എൽജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും വാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ചിരിക്കുന്ന സമിതി അംഗങ്ങളല്ലാതെ മറ്റാരും കമ്പനിയുടെ ചുറ്റുവട്ടത്ത് പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.വിഷവാതക ദുരത്തിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കമ്പനിയില്‍നിന്ന് സ്റ്റൈറീന്‍ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരെയും കോടതി വിമർശനമുന്നയിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 18 പേർ വിദേശത്ത്...
കൊച്ചി:സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹർജ്ജി ഹൈക്കോടതി തള്ളിയത്. ആരോഗ്യ മാർഗ്ഗരേഖ പാലിച്ചുകൊണ്ട് പരീക്ഷാനടത്താമെന്നും പരീക്ഷ നടത്തുന്നതില്‍ സ്കൂളുകൾക്ക് പരാതിയില്ലെന്നും നിരീക്ഷിച്ച കോടതി മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം:കാലടിയിലെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അത് അവര്‍ ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുന്നതെന്നും മുഖ്യമന്ത്രി...
പാലക്കാട്: പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം വർദ്ധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെയുള്ള നിയന്ത്രണങ്ങൾ ഇനി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്റൈനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത്...
ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടപ്പിച്ചു. മറ്റെല്ലാ സ്ഥലങ്ങളിലും ആകാമെങ്കിൽ എന്തുകൊണ്ട് വിമാനത്തിനുള്ളിൽ ആയിക്കൂടാ എന്നാണ് കോടതി ആരാഞ്ഞത്.വിദേശത്ത് നിന്നുള്ള  എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് കാണിച്ച് മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധം നടത്തി. യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളിൽ സൗകര്യമൊരുക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏഴ് മുതൽ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതോടെയാണ് നിരവധി പേര്‍ ടിക്കറ്റുകൾ റദ്ദാക്കിയതെന്നാണ് വിലയിരുത്തൽ.
ന്യൂഡല്‍ഹി:സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും, തീവ്ര ബാധിത മേഖലകളിൽ നിന്ന് വരുന്നതിന് നിയന്ത്രണം ഏ‍‌ർപ്പെടുത്തണമെന്നുമാണ് ഐഎംഎയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് ഐഎംഎ ഇക്കാര്യം ആവശ്യപ്പെട്ടത്.കൊവിഡ് നിർണ്ണായകഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് സർക്കാരിനെ പല കാര്യങ്ങളിലും വിമർശിച്ചുകൊണ്ട് ഐഎംഎയുടെ കത്ത്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട്  ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും,  രോഗവ്യാപനത്തെ കുറിച്ച് സംസ്ഥാനസർക്കാർ...
തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 200 കോടിയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. ഈ ഭീമമായ നഷ്ടം നികത്താൻ ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയാലും അടുത്തെങ്ങും ആരാധനാലയങ്ങൾക്കൊന്നും ഇളവുകൾ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുള്ള...