25 C
Kochi
Monday, October 18, 2021

Daily Archives: 7th May 2020

ന്യൂ ഡല്‍ഹി: അവശ്യവസ്തുക്കളും മരുന്നുകളും അയക്കുന്നതിനായി സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ തപാല്‍ വകുപ്പ് പുനരാരംഭിച്ചു.ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സൗദി അറേബ്യ, സിങ്കപൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, യുഎഇ, യുകെ തുടങ്ങി 15 രാജ്യങ്ങളിലേക്കുള്ള സേവനങ്ങളാണ് പുനരാരംഭിച്ചത്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും സ്പീഡ് പോസ്റ്റ് അയയ്ക്കാം. മെട്രോ നഗരങ്ങള്‍, മറ്റ് പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍നിന്ന് വൈകീട്ടും സ്പീഡ്...
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ തയ്യാറാക്കിയ ഐസൊലേഷന്‍ കൊച്ചുകള്‍ രാജ്യത്തെ 215 റെയില്‍വെ സ്‌റ്റേഷനുകളില്‍ വിന്യസിക്കും. ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ വൈറസ് ബാധ സംശയിക്കുന്നവരെയോ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് 19 ആശുപത്രികളുമായി സഹകരിച്ചാവും കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം. അതെസമയം, ഐസൊലേഷന്‍ കോച്ചുകള്‍...
വിശാഖപട്ടണം: വിശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തിൽ  ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസെടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരുന്ന ഫാക്ടറിയിൽ നിന്ന് ഇന്ന് പുലർച്ചെയായിരുന്നു വിഷവാതക ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച് 11 പേരാണ് ഇതുവരെ  മരിച്ചത്. മുന്നൂറ്റി പതിനാറ് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്....
ചെന്നൈ: രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചില്ലറ വിപണിയിൽ വില ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചെന്നൈയിൽ 30 രൂപയുണ്ടായിരുന്ന ബീൻസിന് നിലവില്‍ 150 രൂപയാണ് വില. 20 രൂപയായിരുന്ന വെണ്ടയുടെ വില 55 ആയി ഉയര്‍ന്നു. സവാള, ചെറിയ ഉള്ളി, പച്ചമുളക് തുടങ്ങിയ അവശ്യ പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്. നേരത്തെ കേരളത്തിൽ നിന്നും കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയ ലോറി...
കോഴിക്കോട്: ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 85 പേർക്ക് സ്വന്തം വീടുകളിലേക്ക് പോകാനാകും. പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാരെ വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഗര്‍ഭിണികള്‍, പത്ത് വയസിന്...
ന്യൂ ഡല്‍ഹി: ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടുത്തി. ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിനാണ് മാറ്റം വരുന്നത്. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളായ മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നിവിടങ്ങളിലെ കാലാവസ്ഥ പ്രവചനം ഐഎംഡി ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ 'ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്' എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്...
ന്യൂ ഡല്‍ഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന രീതിയുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ. വ്യാപനം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും സമയമെടുത്ത് മാത്രമേ ഈ ഘടകങ്ങൾ വൈറസ് വ്യാപനത്തെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ചും ലോക്ക്ഡൗൺ നീട്ടിയതിന്റെ ഫലത്തെക്കുറിച്ചും അറിയാൻ സാധിക്കുകയുള്ളുവെന്നും ഗുലേരിയ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 52,952 പേർക്കാണ്...
കൊച്ചി: 177 യാത്രക്കാരുമായി അബുദാബി- കൊച്ചി വിമാനം പുറപ്പെട്ടു. ഇന്ന് 10:17 ഓടുകൂടി ഇത് കൊച്ചിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തെർമൽ ടെംപറേച്ചർ സ്കാനിംഗ് സംവിധാനം സ്ഥാപിച്ചു. യുഎഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്രാവാസികളുടെ ദ്രുത ആന്റിബോഡി ടെസ്റ്റ് ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ പുരോഗമിക്കുന്നതിലുള്ള നന്ദി അറിയിച്ച് ഇന്ത്യന്‍ എംബസി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക്...
കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15500 മുറികൾ സജ്ജമാണെന്ന് സർക്കാർ വിശദീകരിച്ചു. പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13കോടി 45 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പ്രവാസികൾക്ക് പണം നൽകി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. നാട്ടിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 25 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 474 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഒപ്പം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 33 ഹോട്ടസ്പോട്ടുകളാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693...