25 C
Kochi
Monday, October 18, 2021

Daily Archives: 2nd May 2020

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടു. ലോക്ക്ഡൗൺ നീട്ടൽ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കണക്കിലെടുത്ത് നിയന്ത്രണം നടപ്പാക്കുമെന്നാണ് ...
ഡൽഹി: ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. ഇതേ ക്യാമ്പിലെ ഒരു ജവാൻ മുൻപ്  കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്രീനഗറിൽ ജോലി ചെയ്തിരുന്ന ഇയാൾ ലോക്ക് ഡൗണിനെ തുടർന്ന് യാത്രയ്ക്കിടെ ഡൽഹിയിലെ ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇയാളിൽ നിന്നാണ് മറ്റുള്ളവർക്ക് രോഗം വന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.  നിലവിൽ ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുന്ന സ്ഥിതിയിലാണ്.
തിരുവനന്തപുരം: വയനാട്ടിലും കണ്ണൂരിലുമായി സംസ്ഥാനത്ത് രണ്ട് കൊവിഡ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നിലവിൽ 96 പേരാണ്  കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്ന വയനാട്ടിൽ  ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഓറഞ്ച് സോൺ പട്ടികയിൽ ചേർത്തു.21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക്...
തിരുവനന്തപുരം:ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ച സിനിമാ മേഖലയ്ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ സാസംകാരിക മന്ത്രി എ കെ ബാലൻ അനുമതി നല്‍കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്  സ്റ്റുഡിയോകൾ അണുവിമുക്തമാക്കണം.  സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ...
ജനീവ: ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കൊറോണ വൈറസ് വ്യാപനമുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാദത്തെ എതിർത്ത് ലോകാരോഗ്യ സംഘടന. കൊവിഡിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ ആവർത്തിച്ചു. കൊവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീൻ സ്വീക്വൻസുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വൈറസിന്റെ വ്യാപനം ഇപ്പോൾ  മൂർധന്യാവസ്ഥയിലാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യം തുടരുകയാണെന്നും ഡബ്ല്യുഎച്ച്ഒ എമർജൻസി കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈറസിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും...
തിരുവനന്തപുരം:മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം. നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് മാത്രമെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളു.തൃശ്ശൂർ, ആലപ്പുഴ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റണം എന്നാണ് സർക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇരു ജില്ലകളിലും മൂന്നാഴ്ചയായി പുതിയ  കേസുകളൊന്നുമില്ല.തുടർച്ചയായി 21 ദിവസം പുതിയ കൊവിഡ് കേസുകൾ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടുക്കുന്നതിനായുള്ള നടപടികളെ തുടർന്ന് ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗതാഗത സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരം കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകൾ ഉറപ്പാക്കി നിരത്തിലിറങ്ങാനുള്ള തുകയെന്ന രീതിയിലാണ് കണക്ക് അവതരിപ്പിച്ചത്.ഇത് കൂടാതെ ഡീസലിനുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും ശമ്പള വിതരണത്തിനായി 80 കോടി രൂപ നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാര്‍ജ്ജ് വര്‍ദ്ധന വേണമെന്ന സ്വകാര്യ ബസ്സുടമകളുടെ...
അബുദാബി: കൊവിഡ് വൈറസിനെ നേരിടാൻ  സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ  ഗവേഷകര്‍. രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിര്‍ണ്ണായക നേട്ടം കൈവരിച്ച സ്റ്റെംസെല്‍ സെന്ററിലെ  ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിക്കുകയും ഒപ്പം സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കുകയും ചെയ്തു. എന്നാൽ ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം:സംസ്ഥാനത്തുടനടി മദ്യവില്‍പന ശാലകള്‍ തുഖക്കില്ല. മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്.ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നി‍ർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.മദ്യശാലകൾ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നും യോ​ഗത്തിൽ അഭിപ്രായമുയര്‍ന്നു. എത്രയൊക്കെ സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും എന്ന മുന്നറിയിപ്പും യോ​ഗത്തിൽ ഉയർന്നു. അതിനാൽ...
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂടുതൽ നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് ആലുവയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലെക്കാണ് ഇന്നത്തെ സർവീസുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു.അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നനായുള്ള എല്ലാ  നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രയ്ക്ക് അനുമതി നൽകുന്നത്. രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ  സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന കേന്ദ്ര നിർദ്ദേശം...