25 C
Kochi
Monday, October 18, 2021

Daily Archives: 30th May 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2...
കണ്ണൂര്‍:കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ കുഴഞ്ഞുവീണു മരിച്ച കോഴിക്കോട് അഴിയൂർ സ്വദേശിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഈ  മാസം 17 ന് ഷാർജയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 62കാരനായ സിപി ഹാഷിം ആണ് ഇന്നലെ മരണപ്പെട്ടത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ തലശേരി സഹകരണ ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഹാഷിമിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേർ ഇതേ തുടർന്ന് ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.   
തമിഴ്നാട്:കനത്ത വിളനാശത്തിന് കാരണമാകുന്ന വെട്ടുക്കിളി ആക്രമണത്തെ ഭയന്ന് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍. ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും വയനാട്-മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുമാണ്  വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയത്. കൃഷ്ണഗിരിയിൽ ഏക്കർ കണക്കിന് കൃഷി വെട്ടുകിളി കൂട്ടം നശിപ്പിച്ചതായാണ് വിവരം. രാജ്യത്ത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെട്ടുകിളി ആക്രമണത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് കേ ന്ദ്ര സംസ്ഥാന സർക്കാരുകൾ
ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം, പ്രശ്നം പരിഹരിക്കാന്‍ യുഎസ് മധ്യസ്ഥത വഹിക്കേണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. വിഷയത്തില്‍ മോദിയുമായി സംസാരിച്ചു എന്ന ഡോണൾഡ് ട്രംപിൻറെ അവകാശവാദം തെറ്റാണെന്ന്...
തിരുവനന്തപുരം:പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്‍റീൻ സൗജന്യമാക്കണം. പ്രവാസികള്‍ ക്വാറന്‍റീൻ പണം നല്‍കണമെന്ന് പറയുന്നതിലൂടെ സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണെന്നും ചെന്നിത്തല ആരോപിച്ചു.കൊവിഡ് നേരിടുന്നതിൽ സംസ്ഥാന സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനതകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. അത് പക്ഷെ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും പ്രതിപക്ഷ...
തിരുവനന്തപുരം:പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടത്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം.
ന്യൂഡല്‍ഹി:കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക കേന്ദ്രം വഹിക്കുന്നില്ലെന്നും, സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് ആരാണ് കൃത്യമായി പണം നല്‍കുന്നതെന്ന ആശയക്കുഴപ്പം നിലനില്‍ക്കെയാണ് നിലപാട് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 85 ശതമാനം നിരക്ക് കേന്ദ്രവും ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍  അറിയിച്ചിരുന്നത്. നേരത്തെ, കുടിയേറ്റ തൊഴിലാളികളുടെ യാത്രച്ചെലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേയും...
വാഷിങ്ടണ്‍:ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ്​ 19നെ പ്രതിരോധിക്കുന്നതിൽ സംഘടനയുടെ പോരായ്​മ ചൂണ്ടിക്കാട്ടിയാണ്​ ട്രംപിൻെറ നടപടി. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനക്ക്​ ഏറ്റവും കൂടുതൽ ഫണ്ട്​ നൽകുന്ന രാജ്യമാണ്​ യുഎസ്​. 3000 കോടി രൂപയുടെ സഹായമാണ്...
ന്യൂഡല്‍ഹി:  രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊവിഡിനെതിരായ യുദ്ധം നീണ്ട് നില്‍ക്കുന്നതാണെന്നും, ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി കത്തിലൂടെ പറയുന്നു.  നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി  സ്വയം തൊഴില്‍ കണ്ടെത്തുന്നവരെല്ലാം വളരെയധികം ബുദ്ധിമുട്ടി. എന്നാല്‍, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി...
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ കൊവിഡ്  കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത വിമര്‍ശിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിച്ച സംസ്ഥാനത്ത് പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.