25 C
Kochi
Monday, October 18, 2021

Daily Archives: 28th May 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തണമെന്നും വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മഴക്കാലം തുടങ്ങിയാൽ കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾ കൂടി വരാനുള്ള സാധ്യത മുന്നിൽ കണ്ടിട്ടാണ് ഈ പദ്ധതി. ഈ സാഹചര്യത്തിൽ മെയ് 30, 31 ജൂൺ 6, 7 തീയതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഇതിനായി ജനപ്രതിനിധികൾ കുടുംബശ്രീ...
തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാസൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനങ്ങളിൽ ഐസിഎംആർ അനുമതിയോടു കൂടി ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ...
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 48 പേർക്കും, സമ്പർക്കത്തിലൂടെ അഞ്ച് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് മൂന്ന് പേർ രോഗമുക്തി നേടി. കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂർ ഏഴ്, കോഴിക്കോട് ആറ്, വയനാട്...
തിരുവനന്തപുരം:ഈ ഘട്ടത്തിൽ സംസ്ഥാനത്തെ ഒരു സ്‌കൂളുകളും ഫീസ് വർദ്ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നും അവരെ പിഴിയുന്ന പോലെത്തെ നടപടികൾ ഒരു പ്രൈവറ്റ് സ്‌കൂളുകളും എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.ചില സ്‌കൂളുകൾ ഫീസ് വർദ്ധിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയുമാണ് പ്രൈവറ്റ് സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ മേഖലയില്‍ അടിയന്തിരമായി നടത്തേണ്ടതെന്നും...
ഡൽഹി: കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വൈറസിനെ ചെറുക്കാൻ വാക്സിൻ വികസിപ്പിക്കുമെന്നും നീതി ആയോ​ഗ് അം​ഗം വി കെ പോൾ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം 100 വാക്സിനുകൾ പരീക്ഷണത്തിലാണെന്നും വാക്സിൻ വികസനത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളടക്കം ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക മേഖലയിൽ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇത്രയും നാള്‍ കാട്ടിയ ജാഗ്രത തുടര്‍ന്നാല്‍ കേരളത്തിൽ സമൂഹ വ്യാപനം തട‌ഞ്ഞ് നിർത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ചാണ് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കുകയും പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറ‍‍‍ഞ്ഞു.കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങൾ അത്...
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ജിസിസി സെക്രട്ടറി  ഡോ. നാഇഫ് ഹജ്റഫ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ ജിസിസി രാജ്യങ്ങൾ കൂടുതൽ സമ്മർദ്ദത്തിലായെന്നും എല്ലാവരുടെയും സംയുക്ത സഹകരണവും പ്രവർത്തനവും അനിവാര്യമാണെന്നും അദ്ദേഹം ജിസിസി മുപ്പത്തി ഒൻപതാം വാര്ഷികസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. 
തിരുവനന്തപുരം:നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍ ഈ മാസം 26 ന് റിമാന്‍ഡിലായവരാണ് പ്രതികള്‍. രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഈമാസം 22 ന് റിമാൻഡ് ചെയ്ത ഒരു പ്രതിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോടതികളിൽ ഹാജരാക്കുന്ന പ്രതികളിൽ പലരും പിന്നീട് കൊവിഡ് പൊസിറ്റീവാകുന്ന സാഹചര്യം...
ന്യൂഡല്‍ഹി:കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ പരാതി പരിഹാര സെല്ലില്‍ ഇതിനോടകം 20,386 പരാതികൾ ലഭിച്ചിരുന്നു. ഇത് മുഴുവനും പരിഹരിച്ചതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി...
ഡൽഹി:   രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും...