25 C
Kochi
Monday, October 18, 2021

Daily Archives: 13th May 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്....
ന്യൂഡല്‍ഹി:സ്വാശ്രയത്വ ഭാരതത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമം. ഒന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പാക്കേജ്. ഇത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും ധനമന്ത്രി സാമ്പത്തിക...
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണ് മോദിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 'പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം.'സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം...
ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥമെന്നും നിര്‍മല വിശദീകരിച്ചു.രാജ്യത്തിന്‍റെ  സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്നാണ് ധനമന്ത്രി...
ന്യൂഡല്‍ഹി:   കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്എ  ബോബ്ഡെ. ഇനിമുതല്‍ ഗൗണും റോബ്‌സും കോടതിയിൽ അണിയേണ്ടതില്ല. വെള്ള ഷര്‍ട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ഇത് സംബന്ധിച്ച നിർദ്ദേശം ഉടന്‍ പുറത്ത് ഇറക്കുമെന്ന്‌ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള ജഡ്ജിമാര്‍ ഇപ്പോള്‍ വാദം കേള്‍ക്കുമ്പോള്‍ ഗൗണും റോബ്സും അണിയാത്തത്...
കുവെെത്ത്:   കുവെെത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ മരിച്ചു. 34 വയസ്സായിരുന്നു. ദജീജിൽ ആർക്കിടെക്റ്റ് ഓഫീസ് ജീവനക്കാരനാണ്. പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുൽ ഗഫൂറിന്റെ ആരോഗ്യസ്ഥിതി ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു.ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമൈമ, മകൻ: മുഹമ്മദ് ഹാനി.ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
ന്യൂഡല്‍ഹി:   രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‍സിന്റെ ക്യാന്റീനുകളില്‍ നിന്ന് ഇനിമുതല്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു. വിദേശ ഉത്പന്നങ്ങള്‍ ജൂണ്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം മതിയെന്ന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.സ്വദേശി ഉത്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍ദേശം. തദ്ദേശ ഉത്പന്നങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും...
ന്യൂഡല്‍ഹി:   കരസേനയിലെയും നാവിക സേനയിലെയും വ്യോമസേനയിലെയും സെെനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്. ഇത് സേനയിലെ 15 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്തുകൊണ്ടാണ് ഒരു ജവാൻ പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്ന നയം തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. നേരത്തെയുള്ള വിരമിക്കൽ മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്."- ട്രിബ്യൂണിനു...
സാൻഫ്രാൻസിസ്കോ:   ലോൿഡൌൺ അവസാനിച്ചാലും ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ അവസാനിച്ചാലും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ പറയുന്നത്.ഓഫീസുകള്‍ തുറന്നാലും ജോലി ഓഫീസിൽ വന്നു വേണോ വീട്ടിലിരുന്നു മതിയോ എന്ന ജീവനക്കാർക്ക് തീരുമാനിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. "വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍...
തിരുവനന്തപുരം:   ലോക്ക്ഡൗൺ സമയത്ത് ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാനാണ് ധനസെക്രട്ടറിക്ക് പൊതുഭരണ സെക്രട്ടറി നല്‍കിയ കുറിപ്പില്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.ഇ-ലോഗിൻ ചെയ്യാത്തവർ അവധിയാണെന്ന് കണക്കാക്കി ശമ്പളം പിടിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ നിര്‍ദ്ദേശം. അതേസമയം, ഇതിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അശാസ്ത്രീയമായ തീരുമാനമാണിതെന്ന് സംഘടനകള്‍...