Fri. Apr 26th, 2024
തിരുവനന്തപുരം:

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി 2250 പേരെയാണ് എത്തിക്കുക. 1,69,146 പേരാണ് അടിയന്തരമായി കേരളത്തില്‍ എത്തേണ്ടവരെന്നും, എന്നാല്‍, ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍ തുടങ്ങിയവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തുടരാനാവില്ല.ഇതിന് പുറമെ ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയില്‍ പോയി വിസാ കാലാവധി അവസാനിച്ചവര്‍, കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.മുന്‍ഗണനാ പട്ടികയിലുള്ള എല്ലാവരെയും തിരിച്ചെത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.