25 C
Kochi
Monday, October 18, 2021

Daily Archives: 19th May 2020

ന്യൂഡല്‍ഹി:കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന രാവിലെ മുതൽ ആരംഭിക്കും. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്. അതേസമയം, രാജസ്ഥാനിൽ നിന്നും വിദ്യാർഥികൾക്കായി നാളെ കേരളത്തിലേക്ക് ട്രെയിൻ ഉണ്ടാകും.വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയർത്തിയ സാഹചര്യത്തിലാണ് കേരള സർക്കാർ ഇടപെടലിനെ തുടർന്ന് റെയിൽവെ ട്രെയിൻ...
ബംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ ചുവപ്പ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ എന്നിവ ഇല്ല. സോണ്‍ തിരിക്കല്‍ ഇനിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പകരം കര്‍ശനമായി നിരീക്ഷിക്കുന്ന കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. ജില്ല തിരിച്ചുള്ള സോണുകളുടെ വര്‍ഗ്ഗീകരണം ഇനി നിലനില്‍ക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പറഞ്ഞു.നിരവധി കേസുകളുള്ള ചെറിയ പ്രദേശങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ താലൂക്കുകളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി തരംതിരിക്കുന്നതിനെ സര്‍ക്കാര്‍ പരിഗണിക്കും. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ സ്വകാര്യ,...
തിരുവനന്തപുരം:ഗൾഫിൽ നിന്നും  ലക്ഷദ്വീപിൽ നിന്നും നാട്ടില്‍ എത്തിയവര്‍ക്ക് കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാം. ഇങ്ങനെ പരീക്ഷയെഴുതാന്‍ ആഗ്രഹമുള്ള വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം.സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. 26ന് തന്നെയാണ്  ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷകൾ ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഒരു ക്ലാസ് റൂമിൽ 20 താഴെ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളു. പകുതി ബഞ്ചുകൾ ഒഴിച്ചിടും. ആവശ്യമെങ്കിൽ സ്‌കൂൾ ബസ്...
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തിന്‍റെ വെളിച്ചത്തില്‍ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.'കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വെള്ളക്കെട്ടിനെ മോചിപ്പിക്കാനുള്ളതായിരുന്നു.കൊച്ചിയിലെ...
തിരുവനന്തപുരം: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.അതെ സമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി...
ന്യൂഡല്‍ഹി:രാജ്യത്തെ കണ്ടയിന്‍മെന്‍റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. അതേസമയം, കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ളവര്‍ക്ക് ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോയി ദന്ത ചികിത്സ നടത്താനുള്ള അനുമതിയുണ്ട്.ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ദന്താശുപത്രി, ക്ലീനിക്കുകള്‍ എന്നിവ തുറക്കാം. എന്നാല്‍, അടിയന്തിര പ്രധാന്യമുള്ള ഓപ്പറേഷനുകളും ചികിത്സയും മാത്രമെ നടത്താന്‍ പാടുള്ളു. അത്യാവശ്യം അല്ലാത്ത ഓപ്പറേഷനുകളും മറ്റും മറ്റൊരു അവസരത്തിലേക്ക് മാറ്റാനും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ദന്ത ചികിത്സ...
ചെന്നൈ: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6 സോണുകളില്‍ മാത്രമാണ് രോഗ വ്യാപനം വന്‍ തോതിലുണ്ടായിരുന്നത്. ഇതുവരെ രോഗ വ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലെ അഡയാര്‍, ഷോളിംഗനല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ അതിവേഗം രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണു ആശങ്ക സൃഷ്ടിക്കുന്നത്.ഹോട്ട്സ്‌പോട്ടായ ചെന്നൈയില്‍ രോഗികളുടെ എണ്ണം 7,000 കടന്നു. ഇന്നലെ മാത്രം 364...
എറണാകുളം:കഴിഞ്ഞ നാലുവര്‍ഷത്തെ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ് ഫീസ് പുനഃപരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്. മെഡിക്കൽ പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് 5,60,000 രൂപയായിരുന്നു.എന്നാല്‍ ഫീസ് അപര്യാപ്‍തമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‍മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  കമ്മിറ്റി തങ്ങളുടെ വാദം കേട്ടില്ലെന്നും ഈ ഫീസില്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നും മാനേജ്‍മെന്‍റുകള്‍ കോടതിയെ...
തിരുവനന്തപുരം: കൊവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ 'തേനമൃത്' ന്യൂട്രി ബാറുകളുടെ വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നി ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ വിദേശത്ത് നിന്നും എട്ടുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ഇന്ന് ആരുടെയും പരിശോധന ഫലം നെഗറ്റീവായിട്ടില്ല.ഇന്ന് പോസിറ്റീവായവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. മറ്റു രണ്ട്...