25 C
Kochi
Monday, October 18, 2021

Daily Archives: 9th May 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഇന്ന് നെഗറ്റിവായി.സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 23930 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ന്യൂ ഡല്‍ഹി: ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോക് നായക് ആശുപത്രി, രാം മനോർ ലോഹ്യ ആശുപത്രി, എൽ.എച്ച് മെഡിക്കൽ കോളേജ്, എയിംസ് ഡൽഹി, ജാജ്ജാർ സെന്ററുകളിൽനിന്നും റിപ്പോർട്ട് ചെയ്ത കോവിഡ് ബാധ മൂലമുള്ള കണക്കുകൾ 116 ആണ്. ഈ കണക്കുകൾ ആശുപത്രികൾ സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രി വരെ ഡൽഹി സർക്കാർ...
ബ്രസീലിയ: കൊവിഡിനെ വിജയകരമായി നേരിടുന്നതിന് ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രസിഡന്റ് ബോള്‍സോനാരോ ആണെന്ന് പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദ ലാന്‍സെറ്റ്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതിവേഗത്തില്‍ കൂടുന്ന സാഹചര്യത്തിലാണ് ബോള്‍സോനാരോക്കെതിരെ ആരോപണവുമായി ലാന്‍സെറ്റ് എത്തിയിരിക്കുന്നത്.ലോക്ഡൗണിനോട് ബോള്‍സോനാ കാണിക്കുന്ന അവഗണന ബ്രസീലിലെ ആളുകള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവാന്‍ അത് കാരണമായെന്നും എഡിറ്റോറിയലില്‍ ലാന്‍സെറ്റ് പറയുന്നു. വെള്ളിയാഴ്ച 10,222 പുതിയ കൊറോണ വൈറസ് കേസുകളും 751 അനുബന്ധ...
വാഷിങ്ടണ്‍: ലോകാരോ​ഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്  ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നിൽക്കുകയാണെന്നും ആരോപിച്ച് ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിർത്തിവച്ചിരുന്നു."ലോകാരോ​ഗ്യ സംഘടനയ്ക്ക് ഓരോ വർഷവും 500 മില്യൺ യുഎസ് ഡോളറാണ് ഞങ്ങൾ കൊടുക്കുന്നത്. ഉടൻ തന്നെ അക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാരണം ചൈനയുടെ കളിപ്പാവയായിട്ടാണ്...
തിരുവനന്തപുരം: പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചു. തുടര്‍ന്ന് നാല്  മിനിറ്റിനുള്ളില്‍  ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്കും എത്തിച്ചു.ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്.ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ജീവനിയില്‍ രജിസ്റ്റർ ചെയ്ത്...
മുംബൈ: മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ കൊവിഡ് വ്യാപനം എത്രയും പെട്ടെന്ന് തയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. 26 ഉദ്യോഗസ്ഥര്‍ക്കടക്കം 77 ഓളം പേര്‍ക്കാണ് ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.വൈദ്യ പരിശോധയുടെ ഭാഗമായി ആര്‍തര്‍ റോഡ് ജയിലിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. സ്ഥിതി അതീവ ഗുരുതരമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടനടി തീരുമാനമെടുക്കണമെന്നും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഭാരതി ഡാന്‍ഗ്രെ പറഞ്ഞു."ആര്‍തര്‍ റോഡ് ജയിലില്‍ 100ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നത്...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.പൊലീസിന്റെ ബോധവത്ക്കരണം ഇക്കാര്യത്തില്‍ നിര്‍ണായകമായി. സ്വന്തം ജീവന്‍ പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. ലോക്ക് ഡൗണിലെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്നും കൊവിഡ് പ്രതിസന്ധി ഘട്ടം കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേരളത്തിന്റെ മനസും അതിനായി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളേയും...
ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിനെ തുർന്ന് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർ​ഗം തിരികെയെത്തിക്കുന്ന പദ്ധതിയ്ക്ക് പശ്ചിമബം​ഗാളിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു ചൂണ്ടിക്കാട്ടി അമിത് ഷാ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കത്തയച്ചു. ബം​ഗാളിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ശ്രാമിക് ട്രെയിൻ അനുവദിക്കാത്തത് അനീതിയാണെന്ന് അമിത് ഷാ മമതയോട് പറഞ്ഞു.“കേന്ദ്രത്തിന് ആവശ്യമായ പിന്തുണ പശ്ചിമ ബം​ഗാൾ സർക്കാരിൽ നിന്നും...
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍  നിന്നെത്തുന്നവർക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി എകെ ബാലന്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചേ അതിര്‍ത്തികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ. ഇതാന്നുമില്ലാതെ അതിർത്തിയിൽ വന്ന് ബഹളം വെക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകൾ പാലിക്കാതെ വന്നാൽ സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റിൽ വന്ന് ബഹളമുണ്ടാക്കി സമ്മർദ്ദമുണ്ടാക്കി അതിര്‍ത്തികടക്കാമെന്ന് കരുതരുത്. വരുന്നത് റെഡ് സോണിൽ നിന്നാണെങ്കില്‍ വാഹനങ്ങളിൽ ചുവന്ന സ്റ്റിക്കർ പതിക്കണം. മറ്റ് സോണിൽ...
തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങൾക്ക് വലിയ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജോലി നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിൽ വ്യക്തതയില്ല. തൊഴിൽ മേഖലകൾ തിരിച്ചുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും.നിതാഖത്ത് പ്രതിസന്ധിക്ക് ശേഷം തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളും വായ്പാ സഹായവും മാത്രമാണ് ഇപ്പോൾ മടങ്ങിയെത്തുന്നവർക്ക് ആശ്രയം. കൂടാതെ നോർക്ക ആരംഭിച്ച സംരംഭക പദ്ധതികളുമുണ്ട്. 30 ലക്ഷം വരെ ചെലവുള്ള സംരഭങ്ങൾക്ക് മൂന്ന് ലക്ഷം രൂപവരെ സബ്സിഡി കിട്ടും. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും...