Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

 
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ ആകെ എണ്ണം 46,433 ആയിരിക്കുകയാണ്.

അതേ സമയം, 1020 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് 19 രോഗമുക്തി നിരക്ക് 27.41 ശതമാനമായതായും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യം ഇതുവരെയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.