25 C
Kochi
Monday, October 18, 2021

Daily Archives: 3rd May 2020

ന്യൂ ഡല്‍ഹി:   പത്ത് ലക്ഷത്തോളം കൊവിഡ് 19 പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന കണക്കുകള്‍ പുറത്തുവന്നു. ഒരു ദശലക്ഷം കൊവിഡ് പരിശോധന നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ കൊവിഡ് രോഗമുള്ളത്.ആരോഗ്യമന്ത്രാലയവും ഐസിഎംആറും പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, പത്തു ലക്ഷം പേരെ പരിശോധിച്ചപ്പോള്‍ 39,980 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്രയും പരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌പെയിനില്‍ 2,00,194 പേര്‍ക്കും അമേരിക്കയില്‍ 1,64,620 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ ഇത് 1.52...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലവും നെഗറ്റീവായതോടെ 401 പേര് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായി. 95 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.അതെ സമയം, സംസ്ഥാനത്ത് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ...
ചെന്നൈ: നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രാകാരം ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു.പതിനായിരക്കണക്കിന് പേർ വന്നുപോയിരുന്ന കോയമ്പേട് മാർക്കറ്റും പ്രാർഥനാ ചടങ്ങ് നടന്ന തിരുവികാ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട് സ്പോട്ടുകൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയാണ് കോയമ്പേട്. കച്ചവടക്കാർ, ലോറിഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ...
തിരുവനന്തപുരം: സർക്കാറിനെതിരേയുള്ള ധൂർത്ത് ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം.രാജ്യത്തെ മിക്ക സംസ്ഥാനങ്ങൾക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോൾ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് വരുമ്പോൾ ശരിയായ രീതിയിൽ പ്രതിരോധിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനായി...
ന്യൂ ഡല്‍ഹി: സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു.ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയിരുന്നു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്.അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്....
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‌ലിം വ്യാപാരികള്‍ ഗ്രാമത്തിേലക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് എഴുതി പോസ്റ്റര്‍ പതിച്ച സംഭവം വിവാദമാകുന്നു. ദെപാല്‍പൂര്‍ തഹ്സിലിലെ പെമല്‍പൂര്‍ ഗ്രാമവാസികള്‍ ഒപ്പിട്ട പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസ് എത്തി നീക്കം ചെയ്തിരുന്നു.കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് അടക്കമുള്ളവര്‍ ഈ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ” ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ നിയമം നമ്മുടെ നിയമപ്രകാരം ക്രിമിനല്‍ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനോടും മധ്യപ്രദേശ്...
തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച്‌ അയയ്ക്കരുതെന്നും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്തു നിന്ന് ഇന്നും ട്രെയിന്‍ സര്‍വീസുണ്ടാകും. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ്. ലോക്ക്ഡൗണ്‍ കാലത്ത് ജോലി ചെയ്യുന്നവരെ പോലും നിര്‍ബന്ധിച്ച്‌ തിരിച്ചയക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ബംഗളൂരു മജിസ്റ്റിക്കിലെ ബിഎംടിസി ബസ്റ്റാന്‍റില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന്‍റെ ചെലവായ ഒരു കോടി രൂപ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കെഎസ്ആര്‍ടിസിക്ക് സംഭവാന ചെയ്തിരുന്നു. ശനിയാഴ്ച ഒറ്റചാര്‍ജ് ഈടാക്കി 120 ബസുകള്‍ ഉപയോഗിച്ച്‌ 3600...
ഭുവനേശ്വര്‍: അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരണപ്പെട്ടു. കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള ബസില്‍ സ്ത്രീകളും കുട്ടികളുമടക്കം 70ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം വളരെ അപകടസാധ്യതയുള്ള പാതയില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവും വഴിയെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അധികൃതരുടെ...
ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണം.ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതെന്നും ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നു. സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുരുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും പൗരന്മാരെ അവരുടെ സമ്മതം...