Tue. Apr 23rd, 2024
കണ്ണൂര്‍:

ജില്ലയിലെ അധ്യാപകര്‍ക്ക് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന്‍റെ ചുമതല നല്‍കികൊണ്ട് ഉത്തരവിറക്കി കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ്. ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടായ  ഇടങ്ങളില്‍ ഭക്ഷ്യവിതരണം സുഗമമാക്കാനാണ് പുതിയ തീരുമാനം. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അദ്ധ്യാപകരുടെ മേലുള്ള ചുമതല.