25 C
Kochi
Monday, October 18, 2021

Daily Archives: 29th May 2020

ഇടുക്കി: ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്  ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകൾ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പാലക്കാട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും പലരും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതായി കണ്ടെത്തി. സമ്പർക്കത്തിലൂടെയുളള രോഗബാധ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ വീടുകൾ കയറിയിറങ്ങിയുളള പരിശോധന പൂർണമായി ഫലപ്രദമാകില്ലെന്നും വേണ്ടത് സ്വയം തിരിച്ചറിവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട്കണ്ട് ചർച്ച നടത്തി. ഇന്നലെ അമിത് ഷാ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫെറൻസിങ് വഴി നടത്തിയ യോഗത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തുയിരുന്നു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചതിന്നാൻ റിപോർട്ടുകൾ. എന്നാൽ തീവ്രബാധിത മേഖലകളിൽ നിയന്ത്രണം...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 33 പേര്‍ വിദേശത്തുനിന്നു വന്നവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗ ബാധയുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളിലെ രണ്ട് പേർക്കാണ് രോഗം.പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, മലപ്പുറം- 5, തിരുവനന്തപുരം- 5, കാസർകോട്- 4, എറണാകുളം-...
കൊച്ചി: കൊച്ചി മെട്രോയുടെ  പേട്ട വരെയുള്ള പാത കമ്മീഷൻ ചെയ്യാൻ അനുമതി. അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര റെയിൽ കമ്മീഷണൻ ഫോർ മെട്രോ സേഫ്റ്റി പരിശോധനകൾ പൂർത്തിയായി. തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്ററിനാണ് അനുമതി കിട്ടിയത്. ഇതോടുകൂടി, ആലുവ പേട്ട ആദ്യ ഘട്ടം പൂർത്തിയായി.
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പുതിയ അധ്യയനവർഷം ജൂൺ ഒന്നിന് ആരംഭിക്കാൻ സാധിക്കില്ല. കേന്ദ്രനിർദ്ദേശം വന്നാൽ മാത്രമേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അദ്ധ്യാപകരും അന്ന് മുതൽ മാത്രം സ്കൂളുകളിൽ വന്നുതുടങ്ങിയാൽ മതി.അതേസമയം, വിക്ടേഴ്‍സ് ചാനൽ വഴി 'ഫസ്റ്റ് ബെൽ' എന്ന പേരിൽ തിങ്കളാഴ്ച മുതൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നടക്കുക.പത്താം ക്ലാസ്സുകാർക്ക്...
റായ്‌പുർ: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 74 വയസ്സായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ഇദ്ദേഹത്തെ ഈ മാസം ആദ്യം തന്നെ റായ്‌പൂരിലെ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇത്രയും ദിവസും ജീവൻ നിലനിർത്തിയിരുന്നത്.
തിരുവനന്തപുരം: മദ്യവില്പനയ്ക്കുള്ള ടോക്കൺ  വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.  ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന  ഐടി വിദ​ഗ്ദ്ധരുടെ അഭിപ്രായം പരി​ഗണിച്ചാണ് എക്സൈസ് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോ​ഗം  ഈ തീരുമാനമെടുത്തത്.  ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ച എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആപ്പിന്റെ  പ്രവർത്തന മേൽനോട്ടം  ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും  സ്റ്റാ‍ർട്ട് അപ്പ് മിഷൻ സിഇഒ...
യുഎസ്:സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം. ട്രംപി​ന്‍റെ രണ്ട്​ ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്​ട്​ ചെക്​ ലേബലുകൾ നൽകിയതിന്​ പിന്നാലെയാണ്​  സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് പുതിയ ഉത്തരവ് കൊണ്ടുവന്നത്.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ്...
ന്യൂഡല്‍ഹി:ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എണ്‍പത്തി ഒന്നായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ മാത്രം 24,151 പേർക്കാണ് പുതിയതായി കൊവിഡ്  സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 17.2  ലക്ഷം പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. യുഎസ്സില്‍ മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു.