25 C
Kochi
Monday, October 18, 2021

Daily Archives: 4th May 2020

തിരുവനന്തപുരം: രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരു 1,66263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കര്‍ണാടകം, തമിഴ്‌നാട്,മഹാരാഷ്ട്ര ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ഇരുപത്തി എണ്ണായിരത്തി  ഇരുന്നൂറ്റി എഴുപത്തി രണ്ട് പേരാണ് പാസിന് അപേക്ഷിച്ചത്....
ഡൽഹി: കൊവിഡ് 19ന് എതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. 'സോളിഡാരിറ്റി' എന്ന പേരിലുള്ള കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിര്‍ എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളില്‍  പരീക്ഷണാര്‍ത്ഥത്തില്‍ പ്രയോഗിക്കും. ഇതിന്‍റെ ഭാഗമായി മരുന്നിന്‍റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആര്‍,...
ന്യൂ ഡല്‍ഹി: ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാനാണ് പാകിസ്ഥാന് താല്പര്യമെന്നും പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്നും കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.
  തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് മഹാമാരിയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മറ്റേത് വികസിത രാഷ്ട്രത്തോടും കിട പിടിക്കുന്ന തരത്തിലുള്ള കേരളത്തിന്റെ മനുഷ്യ വിഭവശേഷി തന്നെയാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, കയറ്റുമതി ഇറക്കുമതി സാധ്യതകൾ...
ഡൽഹി: ജമ്മു കശ്മീരിലെ  4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ,  ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്നും ഇന്റർനെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. വീഡിയോ കോൺഫറൻസിങ് വഴി ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചു. 
ന്യൂ ഡല്‍ഹി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണം, വിമാനങ്ങളും കപ്പലുകളും പ്രവാസികളെ മടക്കി കൊണ്ടുവരാനായി ഉപയോഗപ്പെടുത്താം. അതെ സമയം, യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും...
തിരുവനന്തപുരം: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ തന്നെയാണ് അവരുടെ ട്രെയിന്‍ ടിക്കറ്റ് ചെലവുകള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരു ചെലവും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.അതിഥി തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിനെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതെ സമയം, സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ്...
ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,836 ആയി. അതെ സമയം, ഡല്‍ഹിയിൽ ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം 61 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതും ആശ്വാസമാകുന്നു. 34 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം, പുതിയ ഹോട്ട്സ്പോട്ടുകളില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 21,724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 33010 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 32315 എണ്ണം നെഗറ്റീവായിരുന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നു. എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗത്തും...
എറണാകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്‍റിനൊപ്പം ചേര്‍ന്ന് സംസ്ഥാനത്തെ കലാലയങ്ങള്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍. ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നത്. ഇവര്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു.കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍...