24 C
Kochi
Thursday, December 9, 2021

Daily Archives: 6th May 2020

കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ട്രെയിനില്‍  താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 1087 തൊഴിലാളികള്‍ യാത്രയായി. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. പത്തുലക്ഷത്തി എണ്‍പത് രൂപ യാത്രാകൂലിയായി അതിഥി തൊഴിലാളികളിൽ നിന്നും ഈടാക്കിയിരുന്നു. വൈകിട്ട് എട്ടുമണിക്ക് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് കോഴിക്കോടു നിന്നും മറ്റൊരു ട്രെയിന്‍ കൂടി പുറപ്പെടുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മധ്യപ്രദേശ് സ്വദേശികളാണ് ഈ ട്രെയിനില്‍ യാത്രയാകുക.
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍  കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ തിരിച്ചെത്തും. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന്‍റെ മറുപടി ലഭിച്ചിട്ടില്ല. 
തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ കുടങ്ങിയവര്‍ക്ക്  ജില്ല വിട്ട് യാത്ര ചെയ്യാനുള്ള പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. പാസിനായി pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ്  സന്ദര്‍ശിക്കണം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും. പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍...
ഡൽഹി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും ഉള്ള പൗരന്മാരെ ആരോഗ്യ സേതുവിന്‍റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിനായി, "ആരോഗ്യ സേതു ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം നടപ്പിലാക്കാനാണ് തീരുമാനം.ഈ ടോള്‍ ഫ്രീ സേവനം രാജ്യത്തുടനീളം ലഭ്യമാണ്. 1921 എന്ന നമ്ബറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ അവരുടെ ആരോഗ്യം സംബന്ധിച്ച...
തിരുവനന്തപുരം: ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഷാപ്പുകള്‍ മെയ് 13 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളില്‍ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നങ്ങൾ നമ്മൾ കണ്ടതാണെന്നും അത് ആവർത്തിക്കാതിരിക്കാനാണ് ഇവിടെ മദ്യവിൽപ്പന വൈകിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1200ഓളം വിദ്യാർത്ഥികളെ നോണ്‍ സ്‌റ്റോപ്പ് ട്രെയിനില്‍ എത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ഇക്കാര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഡല്‍ഹിയിലെത്തി ട്രെയിനില്‍ യാത്രതിരിക്കാനാവുമെന്നും ഇതിനായി റെയില്‍വേയുമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകർക്ക് പരിശീലനം ഓൺലൈനായി നടക്കുകയാണ്. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച്...
ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1694 ആയി. അതെ സമയം, രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് രോഗ ബാധ. ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് അസുഖം ഭേദമായത്. നിലവിൽ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് 30 പേരാണ് ചികിത്സയിലുള്ളത്.ആകെ 502 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. പതിനാലായിരത്തി അറുന്നൂറ്റി എഴുപത് പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ 6 ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. 8...
കോഴിക്കോട്:കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചികിത്സാസൗകര്യം ഒരുക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് അറിയിച്ചു. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചികിത്സ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകം ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും ആസ്റ്റര്‍ മിംസ് ഒരുക്കിയിട്ടുണ്ട്.