25 C
Kochi
Monday, October 18, 2021

Daily Archives: 27th May 2020

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, പണം നൽകാൻ കഴിയുന്നവർക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. വിവിധ...
എറണാകുളം: എറണാകുളം ബ്രോഡ്‍വേയിലും മാര്‍ക്കറ്റിലും പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 പേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വലിയ തിരക്കുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് പൊലീസ് പരിശോധന നടത്തിയത്. ഐ.ജി വിജയ് സാക്കറെ, ഡി.സി.പി പൂങ്കുഴലി, എ.സി.പി ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹോട്ടല്‍ ജീവനക്കാരെ ഉള്‍പ്പെടെ ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡീസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു....
ബിഹാര്‍: ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍.ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ അടുത്ത അനുയായിയായ സഞ്ജയ് യാദവാണ് ഈ ദൃശ്യം ട്വീറ്റു ചെയ്തത്. മാതാവ് മരിച്ചുകിടക്കുന്നതറിയാതെ പുതപ്പ് മാറ്റിയും ഓടിയും കളിക്കുന്ന കുട്ടിയുടെ ദൃശ്യമാണ് സഞ്ജയ്...
തിരുവനന്തപുരം: ജനങ്ങൾ സ്വയം പടയാളികളായി മാറണമെന്നും കാലവർഷം വരാനിരിക്കുന്നതിനാൽ രോഗ പ്രതിരോധ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്നും, 5 പേർ തമിഴ്നാട്ടിൽ നിന്നും, ഡൽഹിയിൽ നിന്ന് വന്ന മൂന്ന് പേർക്കും, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് നിന്ന് വന്ന ഓരോരുത്തർക്കുമാണ്...
തിരുവനന്തപുരം: ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ തീരദേശ വാസികളും ജാഗ്രത പാലിക്കാനും നിർദ്ദേശം...
കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി.24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും...
ഡൽഹി: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക എന്നാണ് റിപ്പോർട്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥയ്ക്ക് അനുസൃതമായി തീരുമാനമെടുക്കാനും അനുമതി നൽകും. കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാറന്‍റൈന്‍ വര്‍ധിപ്പിക്കാനും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.  സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ്, മെട്രോ സര്‍വീസ് പുനരാരംഭിക്കല്‍  എന്നിവ തുടങ്ങുന്നതിന് കേന്ദ്ര തീരുമാനം നിര്‍ണായകമാകും. നാലാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 31 നാണ്...
തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരും...
തിരുവനന്തപുരം: അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ അധികാര ചുമതലയുള്ള ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കാനിരിക്കെയാണ് ഈ നിയമനം. ചീഫ് സെക്രട്ടറിയെ മാറ്റുന്നതോടൊപ്പം  തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം കളക്ടർമാരെ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു.തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റുകയും  തിരുവനന്തപുരത്ത് നവജ്യോത് സിംഗ് ഖോസയെ മിയമിക്കുകയും ചെയ്തു....