25 C
Kochi
Monday, October 18, 2021

Daily Archives: 10th May 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവായത്. 489 പേരാണ് ഇതുവരെ കോവിഡില്‍...
ന്യൂഡല്‍ഹി:കൊവിഡ് 19നെ ചെറുക്കാന്‍ പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യ. ഭാരത് ബയോടെക്​ ഇൻറർനാഷനൽ ലിമിറ്റഡുമായി സഹകരിച്ച്​ ​സമ്പൂർണ തദ്ദേശീയ വാക്​സിൻ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. ഐസിഎംആര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.പുനെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച വൈറസിന്‍റെ ജനിതക ഘടനയാണ്​ വാക്​സിൻ വികസനത്തിന്​​ ഉപയോഗിക്കുക. വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ബിബിഐഎല്ലിന് നല്‍കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. വാക്​സിൻ നിർമാണത്തിന്​ ആറു മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്നും​...
വാഷിംഗ്‌ടൺ: വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി അടക്കമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ക്വാറന്‍റീനില്‍. ഡോ. ഫൗസി കൂടാതെ ഡിസീസ് കണ്‍ട്രോൾ ആന്റ് പ്രിവൻഷൻ സെന്റർ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ്, ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റീൽ പ്രവേശിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഈ നീക്കം.വൈറ്റ്​ ഹൗസില്‍ മൂന്നുപേര്‍ക്ക്​ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെങ്കിലും ഉചിതമായ മുന്‍കരുതലുകള്‍ എടുക്കുമെന്നും വീട്ടിലിരുന്ന്​...
കോഴിക്കോട് :കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വെെകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ സമയം 5.15ന് പുറപ്പെടേണ്ട വിമാനം ഇപ്പോഴുമുള്ളത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്.ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് പുറപ്പെടാതെ നില്‍ക്കുന്നത്. ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തിനാലാണു വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണു വിവരം.  
യുഎഇ:യു എ ഇയിൽ  െകാവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് രേഖപ്പെടുത്തിയചത് റെക്കോര്‍ഡ് വര്‍ധന. 781 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. പുതുതായി 13 പേര് മരിക്കുകയും ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 198 ആയി ഉയര്‍ന്നു.  മൊത്തം രോഗബാധിതരുടെ എണ്ണം ഇപ്പോൾ 18,198 ആയി ഉയർന്നു. യു എ ഇയിൽ ഒരോ ദിവസവും മരണസംഖ്യയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. 24 മണിക്കൂറിനിടെ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ കനത്ത വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തിനിടയിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മെയ് 10ന് തിരുവനന്തപുരം ജില്ലയിലും മെയ് 13ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും മെയ് 14ന് മലപ്പുറം,...
ന്യൂഡല്‍ഹി:ലോക്ഡൗണിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനത്തെ പലഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി- യുപി അതിർത്തിയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇത് മൂന്നാം തവണയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നത്. നേരത്തെ ഉണ്ടായ രണ്ട് ഭൂചലനവും  തീവ്രത കുറഞ്ഞതായിരുന്നു.'ഡൽഹിയിൽ ഭൂചലനമനുഭവപ്പെട്ടു....
ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോർട്ട് ചെയ്തത്.  ഇതോടെ ചൈനയിലെ രോഗ ബാധിതരുടെ എണ്ണം 82,901 ആയി.ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തിലാണ് 11 കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ഷുലാന്‍ നഗരം 'ഹൈ റിസ്ക്' സോണായി അധികൃതർ പ്രഖ്യാപിച്ചു. ശനിയാഴ്ച ലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകളും സ്ഥിരീകരിച്ചതായി ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍...
ചെന്നെെ:മദ്യശാലകൾ ഈ ഘട്ടത്തിൽ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം എഐഡിഎംകെ ചിന്തിക്കേണ്ടെന്ന് തമിഴ്നടൻ രജനീകാന്ത്. സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കാൻ സർക്കാർ മറ്റ് വഴികൾ ആലോചിക്കണമെന്നും  എടപ്പാടി പളനിസാമി സർക്കാരിനോട് രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയെങ്കിലും സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓണ്‍ലെെന്‍ വില്‍പന നടത്താനും കോടതി അനുവാദം നല്‍രിയിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ...
ഡൽഹി: 75 ശതമാനം വരുന്ന ഡൽഹിയിലെ കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നുള്ളത് ആശങ്ക ഉണർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82 ശതമാനവും 50 വയസിന് മുകളില്‍ പ്രായമുളളവരാണെന്നും വ്യക്തമാക്കി. വൈറസ് ബാധയുടെ അപകടസാധ്യത കൂടുതല്‍ പ്രായമായവരിലാണ് എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ  ആരോഗ്യപ്രവര്‍ത്തകരില്‍ കൊറോണവൈറസ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന് ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ച് കത്തയച്ചിരുന്നു.  മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേക ആശുപത്രി വേണമെന്നാണ്...