Fri. Apr 26th, 2024
തിരുവനന്തപുരം:

വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. 37 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട്സ്പോട്ടും ഇന്ന് രേഖപ്പെടുത്തിയിട്ടില്ല. സാമൂഹികവ്യാപന പരിശോധനയുടെ ഭാ​ഗമായി മുൻ​ഗണനാപട്ടികയിൽപ്പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.