25 C
Kochi
Monday, October 18, 2021

Daily Archives: 12th May 2020

ഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും ഉള്ളതാണ് ഈ പാക്കേജെന്ന് അദ്ദേഹം പറഞ്ഞു.കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്നും 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ...
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32 ആയി. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്.കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ സ്വദേശിയായ...
തിരുവനന്തപുരം:   തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള പലരും വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ജോമാന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലാണ് ഡിജിപിയുടെ നടപടി. എന്നാൽ പെണ്‍കുട്ടി കിണറ്റില്‍ച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ മൊഴി നൽകിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനം അറിയിക്കു.
ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. 106 വിമാനങ്ങളാണ് ദൗത്യത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസ് നടത്തുക. ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ യുഎഇയില്‍ നിന്നാണ്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് ഉണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്കും പ്രത്യേക...
തിരുവനന്തപുരം:   സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്‌ക് വില്പന ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ റോഡിന്റെ വശങ്ങളിലായി മാസ്‌കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം സുരക്ഷിതമല്ലാത്ത വില്പന അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.മാസ്‌ക് മുഖത്ത് വച്ചുനോക്കി ചേരുമോ ഇല്ലയോ എന്ന് പരിശോധിച്ച് ചേരില്ല എന്നു കണ്ടാല്‍ തിരിച്ചുകൊടുത്ത് ചിലര്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അത്യന്തം അപകടകരമാണെന്നും ഇത്തരം...
തിരുവനന്തപുരം:   ജൂണ്‍ ഒന്നുമുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം. സാധാരണ നിലയിൽ സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കു​മെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ കീം പരീക്ഷകള്‍ ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരവസരം കൂടി...
തിരുവനന്തപുരം:   സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന് അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ തന്നെ ജില്ലകൾക്കുള്ളിൽ ബസ് സര്‍വീസ് അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ശന സുരക്ഷാ വ്യവസ്ഥയോടെ മെട്രോ...
ഡൽഹി:   അമ്പത് ദിവസത്തെ ലോക്ക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് ഇന്ന് ട്രെയിനുകൾ പുറപ്പെടും. 1,490 യാത്രക്കാരാണ് ദില്ലി-ബിലാസ്‍പൂര്‍ ട്രെയിനിൽ സഞ്ചരിക്കുന്നത്. ടിക്കറ്റ് ലഭിച്ചവരെ മാത്രമേ റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കു എന്ന നിബന്ധന ഉണ്ട്.ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണമെന്നും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25നാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന്...
ഡൽഹി:   എല്ലാ ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണെന്നും രാജ്യത്തിപ്പോഴും സാമൂഹിക വ്യാപനമില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കൊവിഡിൽ സാമൂഹിക വ്യാപനം ഉണ്ടായോയെന്നറിയാനുള്ള സിറോളജിക്കൽ ടെസ്റ്റിനും തുടക്കമായതായി അറിയിച്ചു.ചില പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുന്നതിനാലാണ് ഈ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രോഗബാധ നിരക്ക് 4.9 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അര്‍ജന്റീന:   ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റാന്‍ നിരവധി പേരാണ് തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കുന്നത്. നിരവധി സിനിമാ  സാമൂഹിക പ്രവര്‍ത്തകരും, കായിക താരങ്ങളും ഉള്‍പ്പെടെ വന്‍ തുക തന്നെ സര്‍ക്കാരിന് നല്‍കി വരുന്നുണ്ട്. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി വീണ്ടും ഹായവുമായി എത്തിയിരിക്കുകയാണ്. അർജന്റീനയിലെ ആശുപത്രികൾക്ക് അര മില്ല്യൺ യൂറോയാണ് ധനസഹായം നല്‍കിയത്.മെസ്സിയുടെ കാസ ഗറഹാൻ ഫൗണ്ടേഷൻ...