25 C
Kochi
Monday, October 18, 2021

Daily Archives: 11th May 2020

ന്യൂഡല്‍ഹി: കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് പശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വേര്‍തിരിച്ച് കാണുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള  വിമര്‍ശനം.കേന്ദ്രസർക്കാർ ഒരു തിരക്കഥ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നാടകം കളിക്കാനുള്ള സമയമല്ല ഇത്. ഞങ്ങളുടെ അഭിപ്രായം ആരും തേടിയില്ല. ചില സംസ്ഥാനങ്ങളോടു മാത്രമാണു കേന്ദ്രത്തിനു താൽപര്യമെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ അവര്‍ പറഞ്ഞു. അതേസമയം, ലോക്ഡൗണിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‍സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്‍സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയുടെ പഞ്ചായത്താണ് നെന്മേനി. തമിഴ്‍നാട്ടില്‍ വലിയ രീതിയില്‍ കൊവിഡ് വ്യാപിച്ച കോയമ്പേട് മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇന്ന് ഒരു കൊവിഡ് കേസു കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം എട്ടായി. ആയിരത്തി എണ്ണൂറ്റി അമ്പത്തി...
ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം തൊഴിലാളികളെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ തകർക്കുന്നതിനും ഒരു ഒഴികഴിവായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിച്ച് അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങള്‍ തൊഴിൽ സമയം 8...
ന്യൂഡല്‍ഹി: ചെന്നൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ട്രെയിനുകളും വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. മെയ് 31 വരെയെങ്കിലും സര്‍വീസുകള്‍ നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ററന്‍സില്‍ ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാന സർക്കാരും എതിർത്തു. പഞ്ചാബ്, ബിഹാർ മുഖ്യമന്ത്രിമാർ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടു. മെയ് 17ന് ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ...
കൊച്ചി: മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ കപ്പൽ  ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊച്ചി തുറമുഖത്തെത്തും. ഇന്ത്യൻ നാവിക സേനയുടെ മഗർ എന്ന കപ്പലിലാണ് ആളുകളെ ഇത്തവണ നാട്ടിലെത്തിക്കുന്നത്.  മുന്നൂറോളം യാത്രക്കാരുമായി എത്തുന്ന കപ്പൽ വൈകിട്ട് ഏഴു മണിയോടെ തുറമുഖത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായാണ് മാലിദ്വീപില്‍ നിന്ന് 200 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയത്. പ്രവാസികളെ ഉള്‍ക്കൊള്ളുന്നതിന് ഭക്ഷണവും ശുചിമുറിയും അടക്കം സംവിധാനങ്ങൾ ഒരുക്കുകയും ഒപ്പം സ്ത്രീകള്‍ക്കും...
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദോഹ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് റദ്ധാക്കിയ വിമാനം നാളെ എത്തുമെന്നും വിമാനത്തിലിറങ്ങുന്നവര്‍ക്കായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി. 
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും,  മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നതാണ്. വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിനാണ്. നേരത്തെ രോഗം...
ന്യൂഡല്‍ഹി:ട്രെയിൻ സർവ്വീസ് പുനസ്ഥാപിച്ചതിന് പിന്നാലെ മെയ് 17ഓടെ വിമാന സർവ്വീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രസർക്കാർ ആലോചന. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 ആണ് ഉക്കാര്യം റിപ്പോർട്ട് ചെയ്തത്.സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും വിവിധ വിമാനത്താവളങ്ങളിലെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍.ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സർവീസ് ഉണ്ടാകുമെന്നാണ് വിവരം. യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്...
ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശം സംബന്ധിച്ച കേസില്‍ ഒൻപതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂർണ നീതിക്കായി ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിശാലബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്നും വ്യക്തമാക്കി.ഭരണഘടനയുടെ അനുച്ഛേദം 142 നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല. പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെ വിശാല ബെഞ്ചിന് വിടാം. മുമ്പും പല കേസുകൾക്കായി വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.  
ന്യൂഡല്‍ഹി:കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിർദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങൾ കാണിക്കാത്തവരും ഐസലേഷനിൽ കഴിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്.24 മണിക്കൂറും ഐസൊലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാള്‍ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരുും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഹോം ഐസലേഷൻ സമയത്തു മുഴുവൻ പാലിക്കണം. സഹായിയും സമ്പര്‍ക്കത്തില്‍ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കണം. ഇവര്‍ ആരോഗ്യ സേതു ആപ്...