25 C
Kochi
Monday, October 18, 2021

Daily Archives: 23rd May 2020

തിരുവനന്തപുരം:സംസ്ഥാനത്തെ ഒമ്പതു പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 
തിരുവനന്തപുരം:ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് മൂന്നുപേര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ ശ്രദ്ധയോടെ  കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഗതാഗത സൗകര്യം അധ്യാപകരുടെ സഹായത്തോടെ പ്രധാന...
തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 27ന്  സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവ്വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്നുള്ള മലയാളികളും നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇനി എന്തെല്ലാം പ്രതിരോധ നടപടികളാകും സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും.നേരത്തെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,  സര്‍വ്വ കക്ഷിയോഗത്തിന്...
ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിക്ക് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ജഡ്ജിമാർക്കെതിരെ ദളിത് വിരുദ്ധ പരാമർശം നടത്തിയത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ആർ എസ് ഭാരതിക്കെതിരെയും ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസെടുടുക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് നടപടി.
തിരുവനന്തപുരം:ബെവ് ക്യൂ ആപ്പിന് സിപിഎം ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്‍റെ വാദം മാത്രമാണെന്ന് എക്സെെസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. കമ്പനിയെ തിരഞ്ഞെടുത്തത് ഐടി വകുപ്പാണെന്നും ആരോപണങ്ങള്‍ക്കൊന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഒട്ടും മുൻകാല പരിചയമില്ലാത്ത, സിപിഎം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പനിക്കാണ്​ ബെവ്​ ക്യുവി​​ന്‍റെ ചുമതല നൽകിയതെന്നും ഇത്​ കൊവിഡിന്‍റെ​​മറവിൽ നടക്കുന്ന അഴിമതിയാണെന്നും​  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.എന്നാല്‍, ആപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ...
കൊച്ചി:കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്പ്രിംക്ലര്‍ വിവാദത്തെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റകൾ എല്ലാം നശിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാക് അപ് ഡാറ്റയടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി കമ്പനി വീണ്ടും കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെ സർക്കാർ തന്നെ മെയ് 16ന് ബാക് അപ് ഡാറ്റ അടക്കം പെർമനന്റായി നശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.കേരളത്തിലെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവര ശേഖരണവും വിശകലനവും സ്പ്രിംക്ലര്‍...
തിരുവനന്തപുരം:മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക്  അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡിനെ നേരിടാനുള്ള എല്ലാ പ്രവര്‍ത്തനവും കേരളം തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.കേരള മോഡൽ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുള്ളതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റമാണ് കേരളത്തിന്റെ ഇന്നത്തെ നിലവാരത്തിന്...
ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ പുനരാരാംഭിക്കാനാവില്ലെന്ന് ഐസിസി. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ ബൗളര്‍മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരുമെന്നും പരിശീലനമില്ലാതെ പന്തെറിയാനിറങ്ങുന്നത് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഐസിസി മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ജൂലൈയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കേണ്ടിയിരുന്ന ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിഗത പരിശീലനം തുടങ്ങിയ സാഹചര്യത്തിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പരമ്പരകള്‍ക്കായി ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടതല്‍ കളിക്കാരെ ടീമില്‍ ഉൾപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ബിഹാര്‍:രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ നിര്‍ബന്ധമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്‍റീനില്‍ പാര്‍പ്പിക്കണമെന്ന് ബിഹാര്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം.അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂനെ, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, കൊല്‍ക്കത്ത, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരങ്ങളില്‍നിന്ന് ബീഹാറിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തേക്ക് പ്രാദേശിക ക്വാറന്റീന് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇതുസംബന്ധിച്ച്  ബിഹാര്‍ സര്‍ക്കാറിന്റെ ദുരന്ത...