25 C
Kochi
Monday, October 18, 2021

Daily Archives: 24th May 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആയതിനാൽ കേരളം ഈ സാഹചര്യത്തെ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.  പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും ശൈലജ ടീച്ചർ വിശദീകരിച്ചു. ഈ സമയത്ത് ക്വാറന്റൈൻ നിയമങ്ങൾ  ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും മന്ത്രി ഓർമപ്പെടുത്തി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചു പേർക്കും  ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ  18 പേര്‍ വിദേശത്തുനിന്ന് വന്നവരും,...
ഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.  ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനിലും അടുത്ത 7 ദിവസം വീട്ടിൽ ക്വാറന്‍റീനിലും കഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗർഭിണികൾ 14 ദിവസവും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതി. എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയം മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ മതിയെന്ന്...
ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണി നേരിടാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ.  ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യൻ സൈനികരും വിന്യസിച്ചിരിക്കുന്നത്.  കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 130 തവണയാണ് അതിർത്തി  ലംഘിച്ച്  ചൈനീസ് പട്ടാളം രണ്ട് കിലോമീറ്ററിലധികം ഇന്ത്യൻ മേഖലയിലേക്ക് കടന്ന് ടെന്റുകൾ കെട്ടി നിരീക്ഷണം ശക്തമാക്കിയത്.
കോഴിക്കോട്:വയനാട് കൽപ്പറ്റ സ്വദേശിയായ ആമിന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ക്യാൻസർ ബാധിതയായ ആമിന വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഏറെക്കാലമായി ദുബായിലായിരുന്ന ആമിന അർബുദത്തിന് വിദഗ്ധ ചികിത്സയ്ക്കായാണ് ഈ മാസം ഇരുപത്തി ആറിന് നാട്ടിലെത്തുന്നത്.ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴിയാണ് കോഴിക്കോട് എത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആമിനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംസ്കാര ചടങ്ങുകൾ കൊവിഡ്...
തിരുവനന്തപുരം:സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ഓൺലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.  ഹൈസ്കൂൾ മുതലുളള വിദ്യാർത്ഥികൾക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം.  കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ് ക്ലാസുകൾ ഒരുക്കാനുള്ള സർക്കാരിന്റെ പ്രധാന ആശ്രയം. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോർട്ടൽ വഴിയും ക്ലാസുകൾ കാണാം.  ഒന്നാം ക്ലാസുകാർക്കും പ്ലസ് വൺകാർക്കും ക്ലാസ് ഉണ്ടാകില്ല. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും പ്ലസ്ടു വിദ്യാർത്ഥികൾക്കും...
ഡൽഹി: ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി 23, 24 തീയതികളിൽ നടന്ന സമരത്തിന്റെ പേരിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നേരത്തെ ഡൽഹി കലാപത്തിന് കരണക്കാരെന്ന് ആരോപിച്ച് പൗരത്വ നിയമ പ്രതിഷേധികളായ മൂന്ന് ജാമിയ മിലിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് അറസ്റ്റിലായ മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ...
ഡൽഹി:രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് വരുന്ന രണ്ട് മാസത്തിൽ നീങ്ങുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉയർന്ന ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.  ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും പരമാവധി രോഗികൾക്ക് കിടക്കാനുള്ള  കിടക്കകൾ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ മാത്രം രാജ്യത്ത് ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല്  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഏറ്റവും ഉയർന്ന...
കണ്ണൂർ: തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതും വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമായോ സമ്പർക്കമില്ലാത്തതും ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. നേരത്തെ സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ ഏഴ് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ 62 പേർക്കാണ്...
തിരുവനന്തപുരം: ഒരു മാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലാകും ഇത്തവണ നടക്കുക.പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകൾ അറിയിച്ചു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ്...