Wed. May 8th, 2024
തിരുവനന്തപുരം:

 
ഇതരസംസ്ഥാനക്കാരുടെ മടക്കയാത്രാനുമതി പാസ്സുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നതിനാണ് പുതിയ നടപടി.

നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസ്സിനായി www.covid19jagratha.kerala.nic.in ഈ പോർട്ടലിൽ അപേക്ഷിക്കാം. നോര്‍ക്ക രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസ്സിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസ്സിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍രാണ് പാസ് അനുവദിക്കുക.

By Arya MR