25 C
Kochi
Monday, October 18, 2021

Daily Archives: 15th May 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​ ഒന്നുവീതവുമാണ്​ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ.വിദേശത്തു നിന്ന് എത്തിയ 7 പേർക്കാണ് രോഗം. അതേസമയം, ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല.ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ...
തിരുവനന്തപുരം:   വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാമെന്നും മുന്നറിയിപ്പിലുണ്ട്.മെയ് 15ന് ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലും, മെയ് 16: എറണാകുളം, ഇടുക്കി ,തൃശ്ശൂർ, മെയ് 17:ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,  മെയ് 18: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മെയ് 19ന് ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട്...
തിരുവനന്തപുരം:   കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തീയ്യതി വീണ്ടും മാറ്റിയേക്കും. പൊതുഗതാഗതം തുടങ്ങുന്നതിൽ തീരുമാനമാകാതെ 21 മുതൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെതിരെ വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.വൈസ് ചാൻസലർ, കോളേജ് പ്രിൻസിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ മൂലം നിർത്തിവയ്ക്കേണ്ടി വന്ന പരീക്ഷകൾ 21 മുതൽ പുരനരാംഭിക്കാനുള്ള തീരുമാനമുണ്ടായത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത...
പനജി: വിനോദ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആരും ആസ്വദിക്കാനായി സംസ്ഥാനത്തേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.സംസ്ഥാനത്തേക്ക് യാത്ര ചെയ്‌തെത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ ഗോവയില്‍ നിര്‍ത്തരുതെന്ന് അദ്ദേഹം റെയില്‍വെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 
ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’  മൂന്നാംഘട്ട പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷിക്കും അനുബന്ധ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ളതാണ് മൂന്നാംഘട്ടം. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും, മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.കാർഷികമേഖലയ്ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ...
മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും.പുനെ, മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മുംബൈയില്‍ മാത്രം 998 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 16000 പിന്നിട്ടു. രോഗികളുടെ എണ്ണം ആയിരം...
പഞ്ചാബ്:   ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് ഏര്‍പ്പെടുത്തിയ ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും കേരളം പ്രതികരിച്ചില്ല. എന്നാല്‍, ആവര്‍ത്തിച്ചയച്ച ഈ കത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് മറുപടി നല്‍കിയത്.ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തി എഴുപത്തി എട്ട് പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സര്‍ക്കാറിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ട്രെയിനിന്റെ...
ന്യൂഡല്‍ഹി:   കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ആത്മനിർഭർ ഭാരത്‌ മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജ് ഇന്ന് വെെകുന്നേരം നാല് മണിക്ക്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളാണ്  ധനമന്ത്രി ഇന്നലെ  പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും, തെരുവോര കച്ചവടക്കാര്‍ക്കും പ്രാധാന്യം നല്‍കുന്നതായിരുന്നു പാക്കേജിന്റെ രണ്ടാംഘട്ടം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ:   തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് അനുമതി. സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ വില്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബാറുകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞിരുന്നത്.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് എത്തി നില്‍ക്കുന്ന...
തിരുവനന്തപുരം:   ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം. തിരക്ക് ഒഴിവാക്കാൻ ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടണമെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും ആ പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറയുന്നു.ചെന്നിത്തലയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് മദ്യം പാര്‍സല്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി...