24 C
Kochi
Friday, August 6, 2021

Daily Archives: 8th May 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയ വികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ടെന്നും ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർ​ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം മൂവായിരത്തി എഴുന്നൂറ്റി എഴുപത് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സുമാർ, അസിസ്റ്റന്റ് നഴ്‌സുകൾ, ലാബ് ടെക്നിഷ്യനുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരെയാണ് പുതുതായി  നിയമിച്ചുകൊണ്ടിരിക്കുന്നത്.കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായും തൊള്ളായിരത്തി എൺപത്  ഡോക്ടര്‍മാരെ മൂന്ന്...
ന്യൂ ഡല്‍ഹി: ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ബുധനാഴ്ച രാവിലെ മുതലുള്ള കണക്കനുസരിച്ച് 3561 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56,516 ആയി. മരണസംഖ്യ 1895 ആയി. എന്നാൽ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം...
കാലിഫോർണിയ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം ഈ വർഷം മുഴുവൻ തുടരാൻ നിശ്ചയിച്ച് ഫേസ്ബുക്കും ഗൂഗുളും. വര്‍ക്ക് ഫ്രം ഹോം പോളിസി ജൂണ്‍ 1 വരെയാണ് നിലവിലുള്ളതെങ്കിലും അത് തുടരാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ഈ വർഷം മുഴുവൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ വിശദമാക്കി.  ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതിന് പിന്നാലെ ജൂലൈ 6ന് ഓഫീസുകള്‍ തുറക്കുമെങ്കിലും വർക്ക് ഫ്രം...
ന്യൂ ഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലായ് ഒന്നുമുതല്‍ 15 വരെ നടത്തും. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാല്‍ അറിയിച്ചു. കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമേ 10-ാം ക്ലാസ് പരീക്ഷ നടത്തുകയുള്ളൂ. 12-ാം ക്ലാസുകാര്‍ക്ക് പ്രധാനവിഷയങ്ങളില്‍ മാത്രമേ പരീക്ഷയുണ്ടാവുകയുള്ളൂ. നേരത്തെ മാര്‍ച്ച് 18 വരെയുള്ള പരീക്ഷകള്‍ സിബിഎസ്ഇ പൂര്‍ത്തിയാക്കിയിരുന്നു. ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ക്ക്...
ന്യൂ ഡല്‍ഹി: വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനും എല്‍ജി പോളിമേഴ്സിനും ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ചു. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍കാലിക നഷ്ടപരിഹാരമായി എല്‍ജി പോളിമേഴ്‌സ് ലിമിറ്റഡ് അമ്പത് കോടി രൂപ നല്‍കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. വിഷവാതക ദുരന്തം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ബി. ശേഷായന റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മേയ് 18ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട്...
ദുബായ്: പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 800-244-382 എന്നതാണ് നമ്പര്‍. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാനസികാവസ്ഥ  മനസ്സിലാക്കുന്നു, ക്ഷമയോടെ കാത്തിരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ പാസ്സ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്ക്  ജില്ല വിട്ട് പോവാന്‍ പാസ്സ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വഴി പാസ് കിട്ടാത്തവര്‍ക്ക് അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് പകര്‍ത്തി എഴുതി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസിലെത്തി പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ. അതെ സമയം, കണ്ണൂരില്‍ ചികിത്സയിലുള്ള പത്ത് പേര്‍ രോഗമുക്തരായി. ഇതോടെആകെ പതിനാറു പേര്‍ മാത്രമേ നിലവില്‍ ചികിത്സയിലുള്ളൂ. 20,157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറുദിവസമാവുകയാണെന്നും, സംസ്ഥാനം കോവിഡ്-19 കര്‍വ് ഫ്‌ളാറ്റന്‍...
ഛത്തീസ്ഗഢ്:തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നിരീക്ഷണ കേന്ദ്രത്തിലാക്കിയ 22 കുടിയേറ്റ തൊഴിലാളികള്‍ കടന്നുകളഞ്ഞു. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ ആണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ക്കായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നത്.വ്യാഴാഴ്ചയാണ് കര്‍ഷക തൊഴിലാളികളായ ഇവര്‍ അരന്‍പൂരിലെത്തിയതെന്ന് ദന്തേവാഡ ജില്ലാ കളക്ടര്‍ പറഞ്ഞു. 47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.ആരോ​ഗ്യപ്രവർത്തകർ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു ഇവരെ ക്വാറന്‍റെെനില്‍ പാര്‍പ്പിച്ചിരുന്നതെന്നും,...