25 C
Kochi
Monday, October 18, 2021

Daily Archives: 20th May 2020

ന്യൂഡല്‍ഹി:രാജ്യത്ത് പൗരത്വ നിയമം പാസാക്കിയതോടെ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വര്‍ധിച്ചതായി യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്‌ടാവ്‌ അദാമ ഡീങ്ക്. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ഉദ്ദേശ്യം അഭിനന്ദനാര്‍ഹമാണ് പക്ഷെ ഈ സംരക്ഷണത്തില്‍ മുസ്‍ലിംങ്ങളടക്കമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പൗരത്വ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം വിവേചനരഹിതമായ ഇന്ത്യയുടെ ചുമതലക്കെതിരാണെന്നും അദാമ ഡീങ്ക് പറഞ്ഞു. നേരത്തെ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് മുതല്‍ മനുഷ്യാവകാശ തലവന്‍...
തിരുവനന്തപുരം:പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇങ്ങനെ എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ സഹായവും ബോധവല്‍കരണവും നടത്തുന്നതിന് ജനമൈത്രി പൊലീസ് സഹായിക്കുമെന്നും ഡിജിപി പറഞ്ഞു. അതേസമയം, വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിയര്‍ സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്...
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമെ  2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ കൂടി ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡോക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ജെഎച്ച്ഐമാര്‍, ജെപിഎച്ചുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ അടക്കം ഉള്‍പ്പെടുന്ന 21 തസ്തികയാണ് സൃഷ്ടിക്കുക. കൊവിഡ് ആശുപത്രി, കൊവിഡ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ഇവരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍  ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്. ട്രോളിംഗ് നിരോധനത്തിനു ശേഷമുണ്ടാകുന്ന മത്സ്യ വര്‍ധനവ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായും മന്ത്രി പറഞ്ഞു.ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പരിശീലനം...
കൊച്ചി: കൊവിഡ് മഹാമാരിയെത്തുടർന്ന് കുടുങ്ങിക്കിടന്ന 186 പ്രവാസികളെ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ ഇന്ന് കേരളത്തിലെത്തിച്ചു. പത്ത് വയസില്‍ താഴെയുള്ള 9 കുട്ടികളും 24 ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്‍മാരും ഉൾപ്പടെ 93 പേര്‍ പുരുഷന്‍മാരും 93 പേര്‍ സ്ത്രീകളുമാണ് ഇന്ന് തിരികെയെത്തിയത്. ഇവരിൽ 123 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.എറണാകുളം- 38, തിരുവനന്തപുരം- 25, കോട്ടയം- 22, തൃശൂര്‍– 22, കണ്ണൂര്‍–...
കൊൽക്കത്ത: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്തമായ അംഫൻ ചുഴലിക്കാറ്റ് സാഗർ ദ്വീപിലൂടെ പശ്ചിമബംഗാളിന്റെ തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വരെ വേഗത ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമബംഗാളിലും ഒഡീഷയിലുമായി അഞ്ച് ലക്ഷത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളിൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കുമെന്നും മുന്നറിയിപ്പ്...
ഡൽഹി:കൊവിഡ് രോഗമുക്തി നിരക്ക് രാജ്യത്ത് 39.62 ശതമാനമാണെന്നും ഇത്  തൃപ്തികരമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും എന്നാൽ ഇന്ത്യയിൽ ശരാശരി ഒരു ലക്ഷത്തിൽ 7.9 എന്ന തോതിലാണ് രോ​ഗബാധിതരുള്ളതെന്നും വ്യക്തമാക്കി. രാജ്യത്തെ നിലവിലെ കൊവിഡ് മരണനിരക്ക് 0.2 ശതമാനമാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.  2.9 ശതമാനം കേസുകളിൽ മാത്രമേ ഓക്സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളു എന്നതും ആരോ​ഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാൾ വാർത്താസമ്മേളനത്തിൽ...
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങൾ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്‍ടെന്റ്‌മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരീക്ഷ നടത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർഥികൾക്ക് ഗതാഗത...
ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെയാണ് ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കിയത്.
തിരുവനന്തപുരം:നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോഴാണ് ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.മെയ്...