24 C
Kochi
Monday, September 27, 2021

Daily Archives: 30th July 2019

മുംബൈ: ബിനോയി കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുകയെന്ന് ഓഷ്വാര പോലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസിന്റെ തീരുമാനം.എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ പോലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും...
മംഗളൂരു: കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനായ വി.ജി.സിദ്ധാര്‍ത്ഥിനെ കാണാതായി.മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനാണ്. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്. സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മഞ്ചേശ്വരം കോസ്റ്റല്‍ പൊലീസാണ് തിരച്ചില്‍ നടത്തുന്നത്. കേരള കോസ്റ്റല്‍ പൊലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ആത്മഹത്യയാണെന്നാണ് സംശയം.സിദ്ധാര്‍ത്ഥിന് 7000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന്...
ന്യൂഡൽഹി :ദേശീയ മെഡിക്കൽ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നാളെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കു നടത്തും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തി‍ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ഇന്നലെ ലോക്സഭയില്‍ പാസ്സാക്കിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്‍റെ മാനദണ്ഡം,...
കൊച്ചി: കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. 'കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ' എന്നാണു ഇടതു ആഭുമുഖ്യമുള്ള സംഘടനയുടെ പേര്. യൂണിയൻ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും, എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെ.എം.ആ‍ർ.എൽ ജീവനക്കാർ സംഘടനയിൽ ഉണ്ട്.അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള എക്സിക്യൂട്ടീവ് വിഭാഗത്തില്‍ കൊച്ചി മെട്രോയില്‍ നിലവില്‍ ജോലി ചെയ്യുന്നത് നൂറ്റിയെഴുപത് പേരാണ്. ഈ വിഭാഗത്തില്‍ നിന്നും യൂണിയനില്‍...
#ദിനസരികള്‍ 833 ഈ മഹാരാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നുവെന്ന  തരരത്തിലുള്ള പല പ്രസ്താവനകളും കുറേക്കാലമായി നാം കേട്ടുവരുന്നു. അപ്പോഴൊക്കെ രാജ്യം മാറിച്ചിന്തിക്കുമെന്നും മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ഒരു ഘട്ടംവന്നു ചേരുമെന്നും നാം പ്രതീക്ഷിച്ചു. എന്നാല്‍ ഇപ്പോഴാകട്ടെ ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചൊടുങ്ങുന്നു. ഇങ്ങിനി ഒരു പ്രതീക്ഷയുമില്ലാത്ത വിധത്തില്‍ വിഷജന്തുക്കള്‍ അതിന്റെ ഫണങ്ങള്‍ വിടര്‍ത്തി താണ്ഡവമാടിത്തുടങ്ങിയിരിക്കുന്ന ഈ രാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നു.എങ്ങനെയാണ് നാം ഈ കെട്ടകാലത്തില്‍ നിന്നൊന്ന് പുറത്തു കടക്കുക? എങ്ങനെയാണ്...