Fri. Apr 26th, 2024

പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം വേണ്ടെന്ന് വെച്ചിരിക്കുന്നത്.തമിഴിലെ മുന്‍നിര നായികമാരൊക്കെ ഈ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്ക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ താന്‍ അഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്നതാണ് താരം പറയുന്നത്. എന്നാല്‍ പരസ്യ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാത്തത് തന്റെ നായികാ പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

അജിത്തിന്റെ നായികയായി എത്തിയ വിശ്വാസം ആയിരുന്നു 2019ലെ നയന്‍സിന്റെ ആദ്യ ചിത്രം. അതിനു പിന്നാലെ ഇരട്ട വേഷത്തില്‍ അയ്ര, ശിവകാത്തികേയനൊപ്പം മി. ലോക്കല്‍ എന്നീ ചിത്രങ്ങളും നയന്‍സിന്റേതായി പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *