Reading Time: < 1 minute
തിരുവനന്തപുരം:

കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ബംഗളൂരു പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗളൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ രാമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴും,ഹിന്ദിയും കലർന്ന ഭാഷയിൽ വിളിച്ചയാൾ സ്വാമി സുന്ദർമൂർത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്.


ബംഗളൂരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കേരളത്തിനു പുറമെ എട്ട് സംസ്ഥാനങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

Advertisement

Leave a Reply

avatar
  Subscribe  
Notify of