Thu. Apr 25th, 2024
വയനാട്:

തൊവരിമലയലിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ ഉൾപ്പടെയുള്ളൾ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. വയനാട് ബത്തേരിക്കടുത്ത് നിന്ന് ഭൂസമരം നടത്തിയിരുന്നവരെ ഇന്നലെയാണ് ബലം പ്രയോഗിച്ച് സർക്കാർ കുടിയിറക്കിയത്.

1970 അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്ത 104 ഏക്കര്‍ മിച്ചഭൂമിയെ സംബന്ധിച്ചാണ് സമരം. ഈ ഭൂമി സർക്കാർ ഏറ്റെടുക്കാനും വിതരണം ചെയ്യാനും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ സർക്കാർ ഈ ഭൂമി ഏറ്റെടുത്തിട്ടില്ല.

പ്രക്ഷോഭത്തെ തുടർന്ന് നേതാക്കളെ ഇന്ന് 25നു ജില്ലാഭരണകൂടം ചർച്ചക്ക് വിളിച്ചിരുന്നു. സമരത്തിനു നേതൃത്വം കൊടുത്ത മൂന്ന് സഖാക്കളെ വിട്ടുകിട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചു.

ദളിതർക്കും ആദിവാസികൾക്കും ഒരു കുടുംബത്തിനു രണ്ട് ഏക്കറിൽ കുറയാത്ത കൃഷിഭൂമിയെക്കുറിച്ചുള്ള ആവശ്യം ഉന്നതതലത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് ഭരണകൂടം അറിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. കൃത്യമായ തീരുമാനങ്ങൾ അറിയും വരെ സമരം തുടരും എന്ന് സമരസമിതി.

 

 

Leave a Reply

Your email address will not be published. Required fields are marked *