Sat. Jul 5th, 2025
കോഴിക്കോട്:

കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യമുണ്ടായതിനാൽ പൊലിസ് കമ്മിഷണർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഫയർഫോഴ്സിന്റെയും പൊലിസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ റോഡിൽ നിറഞ്ഞ കല്ലും മറ്റ് പ്ലാസ്റ്റിക്ക് വശിഷ്ടങ്ങളും മാറ്റുകയാണ്. കനത്ത മഴയും കടൽക്ഷോപവും കാരണം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

By Divya