25 C
Kochi
Wednesday, December 1, 2021

Daily Archives: 15th May 2021

കണ്ണൂർ:സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപെടുത്തി. ഇന്നലെ അർദ്ധരാത്രിയാണ് കണ്ണൂരിൽ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ കുടുങ്ങിപ്പോയത്. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികൾക്ക് തീരത്തോട് അടുക്കാൻ കഴിയാതെ വരികയായിരുന്നു.മത്സ്യബന്ധന ബോട്ടുകൾക്കും കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തുടർന്നാണ് കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടത്. തീരസംരക്ഷണ സേന ഉടൻ സ്ഥലത്തെത്തി മൂന്ന് പേരെയും രക്ഷപെടുത്തി. ഇവരെ ഉടൻ കൊച്ചിയിലെത്തിക്കും.
ദില്ലി:'ടൗട്ടെ' ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു.കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും. മലയോരമേഖലയിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇടുക്കിയില്‍ മഴ ശക്തമായതിനെ തുടർന്ന് അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു.ഹൈറേ‍ഞ്ചില്‍ വ്യാപകനാശം. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. പള്ളിത്തുറയില്‍...
ന്യൂഡല്‍ഹി:രാജ്യത്ത് ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.മെയ് 14 വരെയുള്ള ഐസിഎംആര്‍...
ദുബൈ:ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് പുതുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അപ്‍ലോഡ് ചെയ്യേണ്ട ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇത് സൗജന്യമായി ചെയ്യാവുന്നതാണ്.20 വയസ്സിന് മുമ്പ് ഒസിഐ കാര്‍ഡ് നേടുന്നവര്‍ 20 വയസ്സ് പൂര്‍ത്തിയായ ശേഷം ഒരു തവണ മാത്രം കാര്‍ഡ് പുതുക്കിയാല്‍ മതിയാകും. അതേസമയം 20 വയസ്സിന് ശേഷം...
ലണ്ടൻ:1995ൽ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ്​ മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ബിബിസി വിട്ടു. ബിബിസിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബിബിസിയുടെ റിലീജിയൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ മാർട്ടിൻ ബഷീൻ രാജിവെച്ച്​ കമ്പനിയിൽനിന്ന്​ പുറത്തുപോകുകയാണെന്ന്​ ബിബിസി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടർ ​ജൊനാഥൻ മൺറോ പറഞ്ഞു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​​ രാജിയെന്നാണ്​ വിവരം.ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ ഇടിത്തീയായിരുന്നു. ചാൾസ്​ ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ്​ ഡയാന പങ്കുവെച്ചത്​....
കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ
തിരുവനന്തപുരം:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ഈ ജില്ലകളിൽ കടകൾ തുറക്കാനുള്ള സമയം ചുരുക്കിയേക്കും. എല്ലാ ജില്ലകളിലും ടിപിആർ കൂടിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗൺ മെയ് 23വരെ നീട്ടിയിരുന്നു.ഐഎംഎയും ആരോഗ്യവകുപ്പും നേരത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദ്ദേശം മുന്നോട്ട്...
ന്യൂഡൽഹി:രാജ്യത്തു കിട്ടാതെ വന്നതോടെ വിദേശത്തു നിന്നു നേരിട്ടു കൊവിഡ് വാക്സീൻ വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിൽ കേന്ദ്രത്തിന് അതൃപ്തി. വിദേശ കമ്പനിയുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്രാനുമതി വേണം. സാങ്കേതിക തടസ്സങ്ങൾ സ്ഥിതി വഷളാക്കുകയാണ്.കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യമാണു നിലവിൽ. കേന്ദ്രത്തിൽ നിന്നോ കമ്പനികളിൽ നിന്നു നേരിട്ടോ വേണ്ടത്ര വാക്സീൻ ലഭിക്കുന്നില്ലെന്നു പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പരാതിപ്പെടുന്നു.10 സംസ്ഥാനങ്ങളാണ് വിദേശ ടെൻഡർ ആലോചിക്കുന്നത്. ഓരോ സംസ്ഥാനവും സ്വന്തം...
കോഴിക്കോട്:ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ക്യാന്‍സര്‍ ബാധിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ നന്ദു നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഗുരുതരരോഗം ബാധിച്ചിട്ടും അസാമാന്യധൈര്യം കാണിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്ര നടത്താറുള്ള നന്ദുവിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.രോഗത്തെ ചിരിയോടെ നേരിട്ട് ക്യാന്‍സറിനെതിരായ...
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം 70 പ്ലാന്റുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അത് നാലായി ചുരുങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ മമത ചൂണ്ടിക്കാട്ടി.വിഷയത്തില്‍ കേന്ദ്രം വ്യക്തതയില്ലാത്ത നയം തുടരുന്നത് പ്രഷര്‍ സ്വിങ് അബ്‌സോര്‍ഷന്‍ (പിഎസ്എ) ഓക്‌സിജന്‍ പ്ലാന്റുകള്‍ സംസ്ഥാനത്തിന്റെ കഴിവില്‍ ബംഗാളിലെ ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനും...
ചൈന:ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന.2020 ജൂലൈ 23ന് വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ടിയാൻവെൻ-1 വിക്ഷേപിച്ചത്. മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് ഷൂറോങ് റോവറിന് നൽകിയിരിക്കുന്നത്. ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.