31 C
Kochi
Friday, September 24, 2021

Daily Archives: 13th May 2021

റിയാദ്:അവയവദാനത്തിന് സന്നദ്ധത അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേഷനിലാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തത്അവയവദാന സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായാണ് രാജാവും കിരീടാവകാശിയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്. സെന്ററില്‍ അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.അതേസമയം, കഴിഞ്ഞ ഒരാഴ്ചയിലേറെയായി സൗദി അറേബ്യയില്‍ കൊവിഡ്...
തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം കയ്യാളുന്ന വകുപ്പുകളിൽ ഉൾപ്പെടെ മാറ്റം വരും. പുതിയ ഘടകകക്ഷികൾ മന്ത്രിസഭയിലെത്തുന്ന സാഹചര്യത്തിൽ ഈ അഴിച്ചുപണി ഒഴിവാക്കാനാവില്ല. സിപിഎം, സിപിഐ, ജനതാദൾ (എസ്), എൻസിപി, കോൺഗ്രസ് (എസ്) കക്ഷികൾക്കാണ് നിലവിൽ മന്ത്രിസഭയിൽ പ്രാതിനിധ്യം.ഇവരിൽ കോൺഗ്രസ് (എസ്) ഒഴിവാകാനും പുതുതായി 3 ഘടകകക്ഷികൾ വരാനുമാണു സാധ്യത. മന്ത്രിസഭയുടെ അംഗബലം ഇരുപതിൽ നിന്ന് 21 ആകുകയും ചെയ്യും. വകുപ്പു പുനർവിഭജനത്തിലൂടെയല്ലാതെ എല്ലാവർക്കും മതിയായ പ്രാതിനിധ്യം ലഭിക്കില്ല.ആദ്യഘട്ട...
കാസർകോട്:കാസർകോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ കൊവിഡ് കേസുകൾ ഉയരുന്നതിനാലാണ് തീരുമാനം. മംഗളൂരുവിൽ നിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർകോട് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദേശിച്ചു. 969 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
മാലിദ്വീപ്:മാലിദ്വീപിൽ കൊവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായാണ് യാത്രാവിലക്കെർപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ 6 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാലാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും നിയന്ത്രണം ഏർപ്പെടുത്തുന്നത്.വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥയെങ്കിലും, കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളിൽ 15 മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരായത്.ആരോഗ്യ പ്രവർത്തകരൊഴികെ ദക്ഷിണേഷ്യയിൽ നിന്നുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനം നേരത്തെ തന്നെ...
തിരുവനന്തപുരം:കൊവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ 16 കഴിഞ്ഞും ലോക്ഡൗൺ നീട്ടുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെയും നാളത്തെയും കൊവിഡ് കണക്കുകൾ കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം. കൊവിഡ് വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്‌‌ഷൻ റിപ്പോർട്ട്.ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. എന്നാൽ അതു പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ്...
ന്യൂഡൽഹി:ഡിആർഡിഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് ഓക്‌സി കെയർ സിസ്റ്റങ്ങൾ വാങ്ങുക. ഇതിനായി 322.5 കോടി പിഎം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചു. രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.കൊവിഡ് രോഗികൾക്ക് ഒക്‌സിജൻ ലെവലിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഓക്‌സിജൻ നൽകുന്നത് നിയന്ത്രിക്കുന്നതിന് ഡിആർഡിഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്. ഡിആർഡിഒ സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങൾക്ക്...
തിരുവനന്തപുരം:ഈദുൽ ഫിത്ർ ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണമെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ചു വ്രത കാലത്തു കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തു സൂക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റമസാൻ മാസക്കാലത്തു നിയന്ത്രണങ്ങൾ പാലിച്ചുള്ള വ്രതാനുഷ്ഠാനവും പ്രാർഥനകളുമാണു നടന്നത്.കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റമസാൻ. ഇത്തവണ സാഹചര്യം കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർഥന വീട്ടിൽ നടത്തുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും...