31 C
Kochi
Friday, September 17, 2021

Daily Archives: 13th May 2021

ഗസ്സ സിറ്റി:ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ്​ കൂറ്റൻ കെട്ടിടം നിലംപൊത്തിയത്​. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട്​ നിരവധിപേർക്ക്​ ജീവൻ നഷ്​ടപ്പെട്ടതായാണ്​ വിവരം.13 നിലകളുള്ള താമസ സമുച്ചയമാണ്​ നിലം പൊത്തിയത്​. സമീപത്തെ നിരവധി കെട്ടിടങ്ങളും​ തകർന്നിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.വിവിധ ഇടങ്ങളിൽ ഈദ്​ ദിനത്തിലും ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ആക്രമണം തുടരുകയാണ്​. ഇസ്രായേൽ ആക്രമണത്തിൽ...
മുംബൈ:മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്‌സിന്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.’12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്. ഒരു കോടി ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഎംസി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്’, മാലിക് പറഞ്ഞു.അതേസമയം സംസ്ഥാനത്ത് വലിയ തോതില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍...
കൊല്ലം സ്വദേശിനി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ജില്ല വാർത്തകൾ
കൊല്ലം സ്വദേശിനി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്സിജൻ പ്ലാന്റ് മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത രണ്ടു സഭാശുശ്രൂഷകർ കോവിഡ് ബാധിച്ചു മരിച്ചു ഫാക്ടറികൾ കൊളുന്ത് വാങ്ങുന്നത് നിർത്തി ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ നെയ്യാറ്റിൻകരയിൽ ശവപെട്ടിക്കട നടത്തിയിരുന്ന ഭിന്നശേഷിക്കാരനെതിരെ പെട്രോൾ ബോംബാക്രമണം കേരളപുരത്തു മരിച്ച നിലയിൽ കണ്ടെത്തിയവരെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നെന്നു പ്രാഥമിക നിഗമനം ശക്തമായ വേലിയേറ്റം...
ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച സംഭവിച്ചതായി നടൻ അനുപം ഖേർ. ഈ പ്രതിസന്ധിഘട്ടത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അനുപം ഖേർ അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം."രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ച സംഭവിച്ചു. പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയേണ്ട സമയമാണിത്," അനുപം ഖേര്‍ പറഞ്ഞു. പ്രതിസന്ധിക്കിടെ സമൂഹത്തിൽ ഉയരുന്ന പരസ്യ വിമർശനങ്ങളിൽ പലതും കഴമ്പുള്ളതാണ്‌.രാജ്യത്തെ...
കൊല്‍ക്കത്ത:ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരെ രാജി വെപ്പിച്ച് ബിജെപി. ലോക്‌സഭയില്‍ അംഗസംഖ്യ കുറയാതിരിക്കാനാണ് എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നത്. അഞ്ച് എംപിമാരാണ് ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവര്‍ ജയിച്ചു.ഇവരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചത്. ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. ബിജെപി അധികാരത്തിലേറിയിരുന്നെങ്കില്‍ പ്രധാന ചുമതലകള്‍ ലഭിച്ചേനെ. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് എംപിയായി തുടരാന്‍ പാര്‍ട്ടി പറയുന്നു....
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നു​മു​ത​ൽ ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അസ്സബാഹിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ തീ​രു​മാ​നി​ച്ച​ത്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ഉ​ണ്ടാ​യി​രു​ന്ന​ത്.അ​തേ​സ​മ​യം, ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട​ത്. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി സേ​വ​ന​ങ്ങ​ൾ, ഫാ​ർ​മ​സി​ക​ൾ, ഫു​ഡ്​...
വാഷിങ്ടൺ:ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.'ആയിരക്കണക്കിന് റോക്കറ്റുകൾ തങ്ങളുടെ നേർക്ക് പറന്നടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങൾക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -ബൈഡൻ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ...
ബംഗലൂരു:18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവയ്ക്കാന്‍ കര്‍ണ്ണാടക. മെയ് 14 മുതല്‍ സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരിക്കൂ എന്നാണ് സര്‍ക്കാറിന്‍റെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കൊവിഡ് വാക്സിന്‍ സെന്ററുകളിലും ഇത് ബാധകമാണ്.നിലവിലെ അവസ്ഥ പരിഗണിച്ച് രണ്ടാം ഡോസ് ആവശ്യമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്സിന്‍ ഉപയോഗിക്കുന്നതിനാണ് ഈ...
ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കൊവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിനരോഗികളിൽ 50 ശതമാനം പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്.ഇന്ത്യയിൽ കാണപ്പെടുന്ന കൊവിഡ് 19 വൈറസിന്‍റെ...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?
 കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്.രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. വാരാന്ത്യ ലോക്ഡൗണിന്റേയും മിനി ലോക്ഡൗണിന്റേയുമൊന്നും ഫലം...