29 C
Kochi
Monday, August 2, 2021

Daily Archives: 12th May 2021

തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് ആംബുലൻസുകളിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. അന്തരീക്ഷത്തിൽ നിന്നും മറ്റു വാതകങ്ങളെ ഒഴിവാക്കി ഓക്സിജൻ മാത്രം സ്വീകരിക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകള്‍.സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലെയും ഓരോ ആംബുലൻസിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ആംബുലന്‍സുകളിലെ ഈ സംവിധാനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്‍തു. അത്യാവശ്യസന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത്...
തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.മരണ നിരക്ക് കുറച്ച് കാണിക്കുന്നത് ജനങ്ങളിലെ ഭയശങ്ക കുറയ്ക്കാനാകാമെന്ന് പറഞ്ഞ കെ സുധാകരന്‍ ജില്ല തിരിച്ച് മരണ നിരക്ക് പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാനോ താഴ്ത്തിക്കെട്ടാനോ അല്ല പ്രസ്താവനയെന്നു പറഞ്ഞ കെ സുധാകരന്‍ യഥാര്‍ത്ഥ മരണനിരക്ക് ഇതിലും ഉയര്‍ന്നതാണെന്ന്...
ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും സമാനമായ...
തമിഴ്നാട്:പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി.പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ് എംഎല്‍എമാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേത് പോലെ വോട്ടവകാശം ഉണ്ട്. നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തുല്യമാണ്. മൂന്ന് അംഗങ്ങളെ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് അധികാരം.ഇത്തവണ ഇത് എല്ലാ എന്‍ഡിഎ ഘടകക്ഷികളും തമ്മില്‍...
കോ​ഴി​ക്കോ​ട്:മാ​ലാ​ഖ​മാ​ർ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​വേ​ച​ന​ത്തി​‍ൻറെ ന​ടു​ക്ക​ട​ലി​ൽ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ർ കൊവി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്. കൊവി​ഡ് കു​തി​ച്ചു​യ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ങ്ങ​നെ ന​ട​ത്തു​ന്ന താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ൽ ന​ഴ്സു​മാ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.ഡോ​ക്ട​ര്‍മാ​ര്‍ മു​ത​ല്‍ റി​സ​ര്‍ച്ച് ഓ​ഫി​സ​ര്‍ക്കു വ​രെ അ​ര്‍ഹ​മാ​യ ശ​മ്പ​ളം അ​നു​വ​ദി​ച്ച​പ്പോ​ള്‍ 2016ലെ ​സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍ക്കാ​ര്‍ ത​ന്നെ...
ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ കാരണമെന്ന് വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. ഇതിനെതിരെ മൂന്നു ഘട്ടമായുള്ള തന്ത്രങ്ങളാണ് ബിജെപിയും കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്നു പദ്ധതിയിടുന്നത്.കഴിഞ്ഞയാഴ്ച ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ പങ്കെടുത്ത വർക്‌ഷോപ്പ് നടന്നിരുന്നു. കൊവിഡ് സ്ഥിതിയെ നേരിടുന്നതിന് സര്‍ക്കാരെടുത്ത നടപടികള്‍ പൊതുജനങ്ങൾക്കു...
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് ബിജെപി എംപിമാര്‍, എംഎല്‍എമാരായി സത്യ പ്രതിജ്ഞ ചെയ്യില്ല. ഇരുവരും എം പിമാരായി തുടരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. എം പിമാരായ നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് എം പിയായിരിക്കെ ബംഗാള്‍ നിയമസഭയിലേക്ക് മത്സരിച്ചത്. ജഗന്നാഥ് 15878 വോട്ടിനും പ്രമാണിക് 57 വോട്ടിനുമാണ് ജയിച്ചത്.കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. പ്രമാണിക് കുച്ച് ബിഹാറില്‍...
തിരുവനന്തപുരം:സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അനിശ്ചിതമായി വൈകുന്നു. പരിശോധന കഴിഞ്ഞ് ഒന്‍പത് ദിവസത്തോളം കഴിഞ്ഞാണ് പലയിടത്തും ഫലം വരുന്നത്. ഫലം ലഭിക്കാത്തതിനാല്‍ പലരും ക്വാറന്റീന്‍ ഉപേക്ഷിക്കുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞ് റിസള്‍ട്ട് ലഭിക്കുമ്പോള്‍ മാത്രമാകും കൊവിഡ് ബാധിതനാണെന്ന് അറിയുക.സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സാമ്പിളുകള്‍ എടുത്ത ശേഷം വിവിധ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുക. മുമ്പ് പരമാവധി മൂന്ന് ദിവസത്തിനകം ഫലം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചുരുങ്ങിയത്...
തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്
മലപ്പുറം:പോലീസ് പരിശോധന കര്‍ശനമായി തുടരുമ്പോഴും പെരുന്നാളടുക്കുമ്പോള്‍ മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവ് നിരക്കും. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു.കൊവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവ് നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി....
തി​രു​വ​ന​ന്ത​പു​രം:ഘ​ട​ക ക​ക്ഷി​ക​ളു​മാ​യു​ള്ള സിപിഎ​മ്മി​ന്റെ രണ്ടാം ദി​വ​സ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച അ​വ​സാ​നി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ അ​വ​സാ​നി​പ്പി​ക്കാ​തെ ഏ​ക എംഎ​ൽഎ​മാ​രു​ള്ള ചെ​റു​ക​ക്ഷി​ക​ൾ. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്​​ച​ത്തെ ച​ർ​ച്ച​യി​ലും മ​ന്ത്രി​സ​ഭാ പ്രാ​തി​നി​ധ്യ​ത്തി​ൽ ക​ക്ഷി നേ​താ​ക്ക​ൾ​ക്ക്​ ഉ​റ​പ്പൊ​ന്നും ന​ൽ​കാ​ൻ സിപിഎം നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.​ഐഎ​ൻഎ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി), ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ്​ (എ​സ്) ക​ക്ഷി നേ​തൃ​ത്വ​ങ്ങ​ളു​മാ​യാ​ണ്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ർ​ച്ച ന​ട​ത്തി​യ​ത്.27 വ​ർ​ഷം എ​ൽഡിഎ​ഫി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന ​ഐഎ​ൻഎ​ൽ ത​ങ്ങ​ൾ​ക്ക്​ മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ള്ള...