29 C
Kochi
Monday, August 2, 2021

Daily Archives: 12th May 2021

ന്യൂഡൽഹി:സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായി ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും പിഴ വിധിച്ച് ഹർജി തള്ളണമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിക്കും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പദ്ധതിയുടെ നിര്‍മ്മാണം തുടരുന്നതിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ ഹൈക്കോടതിയില്‍ ഹർജിയെത്തിയത്.ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാർ നല്‍കിയ സത്യവാങ്മൂലത്തിലാണ് പദ്ധതിക്കെതിരായി ഹര്‍ജി നല്‍കിയത് നിയമപ്രക്രിയയുടെ പൂര്‍ണമായ ദുരുപയോഗമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും പറയുന്നത്.  സെൻട്രല്‍ വിസ്ത പദ്ധതി...
ന്യൂഡൽഹി:ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇന്ന് മുതല്‍ 10 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത്...
മുംബൈ:വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ മഹാരാഷ്ട്ര പൊലീസ് സർവീസിൽ നിന്നു പുറത്താക്കി. അറസ്റ്റിനു പിന്നാലെ സസ്പെൻഷനിലായിരുന്നു.1990 ബാച്ചിലെ ഉദ്യോഗസ്ഥനായ വാസെ ഏറ്റുമുട്ടൽ വിദഗ്ധനാണ്. കസ്റ്റഡിമരണക്കേസിൽ 2004ൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ഉദ്ധവ് സർക്കാർ സർവീസിൽ തിരിച്ചെടുത്തിരുന്നു. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും വാസെ പ്രതിയാണ്.
ന്യൂഡൽഹി:ഇന്ത്യയുടെ തദ്ദേശ വാക്സീനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകാൻ കാനഡയ്ക്കു പിന്നാലെ യുഎസും അനുമതി നൽകി. നാളെ മുതൽ നൽകിത്തുടങ്ങുമെന്നാണു സൂചന.16 വയസ്സിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ പല രാജ്യങ്ങളും...
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കൊവിഡ് ഭീതിക്കിടയിൽ ആശങ്ക ഉയർത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് പഞ്ചായത്തും ആരോഗ്യവകുപ്പും.മണിയൂർ പഞ്ചായത്തിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെയാണ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. പതിനെട്ടാം വാർഡിൽ മാത്രം 11 പേർക്ക് രോഗം വന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ...
ന്യൂഡൽഹി:ഇസ്രയേലിലെ റോക്കറ്റാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.അതേസമയം ഇസ്രായേലിലെ അഷ്ക ലോണിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് മലയാളി സമൂഹം. ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ...
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്തു.തുടർച്ചയായ പെയ്ത മഴയിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി. വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടർന്നു.തിരുവനന്തപുരം റയിൽവേ ട്രാക്കിലടക്കം വെളളം കയറി. തമ്പാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എസ് എസ് കോവിൽ റോഡിലും...
തിരുവനന്തപുരം:ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികൾ. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13 ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു.മാസപിറവി കാണാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‍കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കാന്‍...