Fri. Mar 29th, 2024
കോ​ഴി​ക്കോ​ട്:

മാ​ലാ​ഖ​മാ​ർ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ഴും വി​വേ​ച​ന​ത്തി​‍ൻറെ ന​ടു​ക്ക​ട​ലി​ൽ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ർ കൊവി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്. കൊവി​ഡ് കു​തി​ച്ചു​യ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ൽ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ങ്ങ​നെ ന​ട​ത്തു​ന്ന താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ൽ ന​ഴ്സു​മാ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ഡോ​ക്ട​ര്‍മാ​ര്‍ മു​ത​ല്‍ റി​സ​ര്‍ച്ച് ഓ​ഫി​സ​ര്‍ക്കു വ​രെ അ​ര്‍ഹ​മാ​യ ശ​മ്പ​ളം അ​നു​വ​ദി​ച്ച​പ്പോ​ള്‍ 2016ലെ ​സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍ക്കാ​ര്‍ ത​ന്നെ പ്ര​ഖ്യാ​പി​ച്ച മി​നി​മം ശ​മ്പ​ളം​പോ​ലും സ്​​റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍ക്ക് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 20,000 രൂ​പ​യാ​ണ് ന​ഴ്സു​മാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മി​നി​മം വേ​ത​നം. 25 ശ​ത​മാ​നം റി​സ്‌​ക് അ​ല​വ​ന്‍സും അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ, 17,800 രൂ​പ​യാ​ണ് നി​ല​വി​ൽ ന​ൽ​കു​ന്ന​ത്. പ​ല ആ​ശു​പ​ത്രി​ക​ളും ഈ ​തു​ക പോ​ലും ന​ൽ​കു​ന്നി​ല്ല. 13,500 രൂപ​ക്ക് ന​ഴ്സു​മാ​രെ നി​യ​മി​ച്ച ആ​ശു​പ​ത്രി​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്.

By Divya