Tue. Apr 16th, 2024
തി​രു​വ​ന​ന്ത​പു​രം:

ഘ​ട​ക ക​ക്ഷി​ക​ളു​മാ​യു​ള്ള സിപിഎ​മ്മി​ന്റെ രണ്ടാം ദി​വ​സ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച അ​വ​സാ​നി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ അ​വ​സാ​നി​പ്പി​ക്കാ​തെ ഏ​ക എംഎ​ൽഎ​മാ​രു​ള്ള ചെ​റു​ക​ക്ഷി​ക​ൾ. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്​​ച​ത്തെ ച​ർ​ച്ച​യി​ലും മ​ന്ത്രി​സ​ഭാ പ്രാ​തി​നി​ധ്യ​ത്തി​ൽ ക​ക്ഷി നേ​താ​ക്ക​ൾ​ക്ക്​ ഉ​റ​പ്പൊ​ന്നും ന​ൽ​കാ​ൻ സിപിഎം നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.

​ഐഎ​ൻഎ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി), ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ്​ (എ​സ്) ക​ക്ഷി നേ​തൃ​ത്വ​ങ്ങ​ളു​മാ​യാ​ണ്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ർ​ച്ച ന​ട​ത്തി​യ​ത്.

27 വ​ർ​ഷം എ​ൽഡിഎ​ഫി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന ​ഐഎ​ൻഎ​ൽ ത​ങ്ങ​ൾ​ക്ക്​ മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ള്ള അ​ർ​ഹ​ത​യെ കു​റി​ച്ച്​ സിപിഎം നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചു. എ​ന്നാ​ൽ, ഒ​രു എംഎ​ൽഎ​മാ​രു​ള്ള അ​ഞ്ച്​ ക​ക്ഷി​ക​ളു​ണ്ടെ​ന്നും 20 സീ​റ്റ്​ മാ​ത്ര​മാ​ണ്​ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​തെ​ന്നും സിപിഎം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 17ലെ ​എ​ൽഡിഎ​ഫ്​ യോ​ഗ​ത്തി​നു​മു​മ്പ്​ ഒ​രി​ക്ക​ൽ കൂ​ടി ഇ​രി​ക്കാ​മെ​ന്ന സിപിഎം വാ​ക്കി​ലാ​ണ്​ ​കൂ​ടി​ക്കാ​ഴ്​​ച പി​രി​ഞ്ഞ​ത്.

നേ​താ​ക്ക​ളാ​യ കാ​സിം ഇ​രി​ക്കൂ​ർ, എപി അ​ബ്​​ദു​ൽ വ​ഹാ​ബ്, പി ​ഹം​സ എ​ന്നി​വ​ർ പങ്കെ​ടു​ത്തു.
ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ മ​​ന്ത്രി​സ്ഥാ​ന​മി​ല്ലാ​തി​രു​ന്നി​ട്ടും കാ​ബി​ന​റ്റ്​ പ​ദ​വി ല​ഭി​ച്ച​ത്​ ഓർ​മി​പ്പി​ച്ചാ​ണ് കെബി ഗ​ണേ​ഷ്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ​ കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഏ​ക എംഎ​ൽഎ​മാ​രി​ൽ മു​തി​ർ​ന്ന അം​ഗ​മാ​യ ത​നി​ക്ക്​ മ​ന്ത്രി​സ്ഥാ​ന​ത്തി​നു​ള്ള അ​ർ​ഹ​ത ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ആ​ൻ​റ​ണി രാ​ജു, ല​ത്തീ​ൻ സ​ഭാ നേ​തൃ​ത്വ​വു​മാ​യു​ള്ള ബ​ന്ധ​വും ഓർ​മി​പ്പി​ച്ചു

By Divya