29 C
Kochi
Monday, August 2, 2021

Daily Archives: 12th May 2021

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്ഷം 18000 കോടി പ്രത്യേക ഗ്രാൻഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. അടുത്ത വര്ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം.സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. വരുമാനത്തെക്കുറിച്ച് ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും....
ദോഹ:കൊവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്​) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും. വാക്സിൻ എല്ലാവരിലേക്കും തുല്യമായി എത്തിക്കുകയെന്ന ആഗോള സംരംഭമാണ് കോവാക്സ്​.വാക്സിനേഷൻ നടപടികളിൽ അന്താരാഷ്​ട്ര വാക്സിനേഷൻ ഗുണനിലാവരം ഉറപ്പുവരുത്തുകയാണ് ഖത്തർ റെഡ്ക്രസൻറിെൻറ പ്രധാന ചുമതല. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വിവിധ ഭാഗങ്ങളിലായി പരിചയസമ്പന്നരായ 30 പരിശോധകരെയാണ് ഖത്തർ റെഡ്ക്രസൻറ് വിന്യസിച്ചിരിക്കുന്നത്.വാക്സിനേഷൻ കാമ്പയിൻ ഗുണമേന്മാ സൂചകങ്ങൾ നടപ്പാക്കുക,...
തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതിനെ നേരിടാന്‍ തക്ക സംഘടനാസംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ല. നേതൃമാറ്റം ഉടനുണ്ടാവില്ലെന്നാണ് സൂചന. വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
ഗോവ:ഗോവയിൽ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ 26 കൊവിഡ് രോ​ഗികൾ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് രോ​ഗികൾ മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രി വിശ്വജിത് റാനെ ഉത്തരവിട്ടു.​ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ആണ് സംഭവം. ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സംസ്ഥാനത്ത് ഓക്സിജൻ ക്ഷമമില്ലെന്ന് പറഞ്ഞു.ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെങ്കിൽ പരിഹരിക്കുന്നതിനായി യോ​ഗം ചേരും. സംസ്ഥാനത്തെ കൊവിഡ്...
കാ​സ​ർ​കോ​ട്​:ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വ​ര​വ്​ നി​ല​ച്ച​തോ​ടെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലു​ണ്ടാ​യ ഓ​ക്​​സി​ജ​ൻ പ്ര​തി​സ​ന്ധി​ക്ക്​ ര​ണ്ടാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഏ​താ​നും ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യാ​യി. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല ഇ​ട​പെ​ട​ലി​നാ​ണ്​ ജി​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്.നാ​യ​നാ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഓ​ക്​​സി​ജ​ൻ ക്ഷാ​മ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി.ജില്ലയിലെ ഏ​താ​നും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​ക്​​സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്....
Nun association demands ban of movie Aquarium
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന2 അറബിക്കടലില്‍ ന്യൂനമർദം; മേയ് 14-ഓടെ ശക്തമായ മഴയ്ക്ക് സാധ്യത3 ആ​ല​പ്പു​ഴയിൽ ജല ആംബുലൻസ്; സഹായത്തിന്  '108' വി​ളി​ക്കാം4 അമ്പലമുകളിലെ കോവിഡ് ചികിത്സാ കേന്ദ്രം നാളെ മുതൽ5 എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബ്ലോക്ക്6 കോവിഡ് വ്യാപനം; കുന്നത്തുനാട്ടിലും കിഴക്കമ്പലത്തും ക്രമീകരണങ്ങളില്ലെന്ന് പരാതി7 വെട്ടിപ്പുഴയിലെ ജല അതോറിറ്റി ടാപ്പിൽ വീണ്ടും മലിനജലം8 യന്ത്രം വിട്ടുനൽകിയില്ല; കർഷകർ കൊയ്ത്ത്...
ന്യൂഡൽഹി:ഫലസ്​തീനെതിരായ ഇസ്രായേൽ ആക്രമണത്തെ സിപിഐഎം പോളിറ്റ്​ ബ്യൂറോ അപലപിച്ചു. ഗാസയിലേക്കുള്ള ഇസ്രായേൽ വ്യോമാക്രമണം നിരവധി ഫലസ്​തീൻ പൗരൻമാരുടെ ജീവനെടുത്തതായി സിപിഎം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.''കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന്​ ഇസ്രായേൽ ഒരുങ്ങുകയാണ്​. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന ഫലസ്​തീനികളെ ബലമായി അടിച്ചമർത്തുകയാണ്​. മുസ്​ലിംകളുടെ വിശുദ്ധമായ മൂന്നാം ദേവാലയമായ മസ്​ജിദുൽ അഖ്​സയിൽ സൈന്യം ആക്രമണം നടത്തി. റമദാൻ മാസത്തിൽ പള്ളിയിൽ പ്രാർഥിച്ച നിരവധി പേർക്ക്​ പരിക്കേറ്റു''.''ഇസ്രയേൽ തിരഞ്ഞെടുപ്പുകളിൽ...
ന്യൂഡൽഹി:കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി റദ്ദാക്കുന്നത്. ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്.എന്നാല്‍ രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് മോദി തീരുമാനിക്കുകയായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വെര്‍ച്വലായി...
ന്യൂഡല്‍ഹി:കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുന്നത്. ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല.കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്,...
വാഷിംഗ്ടണ്‍:ജനിതകമാറ്റം വന്ന കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രിട്ടണിലാണ് പുതിയ വൈറസ് സാന്നിദ്ധ്യം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.‘ബി 1.617 എന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒക്ടോബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍...