25 C
Kochi
Friday, September 17, 2021

Daily Archives: 17th March 2021

stunt video viral in social media
ഗാസിയാബാദ്:ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതികൾക്ക്​ പിഴയിട്ട്​ പൊലീസ്​. യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക്​ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ 28,000 രൂപ യാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പൊലീസ് പിഴ ചുമത്തിയത്.ബൈക്ക്​ ഓടിക്കുന്ന യുവതിയുടെ തോളിൽ മറ്റൊരു യുവതി ഇരുന്ന്​ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പിഴ ചുമത്തുകയായിരുന്നു. View this post on Instagram  A post shared by CH...
കാസർകോട്:കള്ളവോട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമയില്‍ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരി കോണ്‍ഗ്രസ് അനുഭാവിയാണ്. പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ നാല് വോട്ടാണുള്ളതെന്നാണ് വോട്ടര്‍ പട്ടികയില്‍ നിന്നുള്ള വിവരം.എന്നാല്‍ വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും...
ന്യൂദല്‍ഹി:സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയും വരെ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചവരായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇന്ത്യയിലെ ജനാധിപത്യത്തെ ഇറാഖിലേയും ലിബിയയിലേയും ഭരണത്തോട് താരതമ്യം ചെയ്ത രാഹുല്‍ രാജ്യത്തെ വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു.മറുപടി അര്‍ഹിക്കാത്ത പരാമര്‍ശമാണ് രാഹുലിന്റേത്. ഇന്ത്യയുടെ ജനാധിപത്യത്തെ സദ്ദാം ഹുസൈന്റെയും ഗദ്ദാഫിയുടെയും ഭരണത്തോട് താരതമ്യം ചെയ്ത് രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുകയാണ് രാഹുല്‍. അടിയന്തരാവസ്ഥ കാലത്ത്...
കോഴിക്കോട്:കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നാണ് മുതിർന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.'പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ...
കോഴിക്കോട്:ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്വതന്ത്രനായിട്ടാണ് ഇബ്രാഹിം കുട്ടി മത്സരിക്കുക. സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ലോക കേരള സഭ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഇബ്രാഹിം കുട്ടി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയും എംഎസ്എഫ് ജില്ലാ മുന്‍ ജോ സെക്രട്ടറിയാണ്.ഇബ്രാഹീം കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രാദേശിക തലത്തില്‍ നിന്ന്...
Bhim Army Kerala Leaders
ഇടുക്കി:മലങ്കര എസ്റ്റേറ്റ്  രണ്ടാമതായി കെട്ടിപ്പൊക്കിയ മതിലും തകർത്തെറിഞ്ഞ് ഭീം ആർമി കേരള നേതാക്കൾ വീണ്ടും അറസ്റ്റിലായി. ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് ജാതി ഗേറ്റ് സ്ഥാപിച്ചത്. ഇതാണ് ഭീം ആര്‍മി നേതാക്കള്‍ പൊളിച്ചുമാറ്റിയത്.സ്ത്രീകളും കുട്ടികളുമടക്കം പ്രായമായ ആള്‍ക്കാര്‍ വരെ മതില്‍ ചാടിക്കടന്നായിരുന്നു റോഡിലേക്ക് പോയിരുന്നത്.ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ്...
കാസർകോട്:കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂഗേഷും പത്തും ആറും വയസുള്ള കുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രൂഗേഷിന്‍റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂഗേഷ് തൂങ്ങി മരിച്ചു എന്നാണ് പൊലിസിന്റെ കണ്ടെത്തൽ.കുടുംബ കലഹമാണ് കാരണമെന്നാണ് വിവരം.കുട്ടികളുടെ അമ്മ ഒരു വർഷമായി സ്വന്തം വീട്ടിലാണ്...
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണ മുന്നണിയായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ഒരുപോലെ അതിജീവന പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഭരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും എൻഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം സജീവമായി. തുടര്‍ ഭരണത്തിലാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രതീക്ഷ....
R Balashankar
കൊച്ചി:സിപിഎം ബിജെപി കൂട്ടുകെട്ടന്ന ആര്‍ ബാലശങ്കറിന്‍റെ ആരോപണം വിവാദമായതിന് പിന്നാലെ ബാലശങ്കറെ  തള്ളി  ആര്‍എസ്എസിന്‍റെ ആദ്യപ്രതികരണം. വിവാദത്തിന് പിന്നാലെ പോയാല്‍ കെെ പൊള്ളുമെന്നാണ് ആര്‍എസ്എസ് നിലപാട്.കൂടുതല്‍ പ്രതികരണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി പ്രതികരിച്ചു .'ബാലശങ്കറിന്‍റെ പേര് ഒരിക്കലും നിയമസഭ തിരഞ്ഞെടുപ്പില്‍  പരിഗണിച്ചിട്ടില്ലയെന്നും ആര്‍എസ് നേതൃത്വം വ്യക്തമാക്കി. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. ബിജെപിയാണ് സ്ഥാനാര്‍തിയെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് സമയത്ത് ഈ വിവാദത്തിന്‍റെ പിന്നാലെ പോകേണ്ട...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിൻ്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തുകഴിഞ്ഞു.'ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ഇതാണ് ബി കെ ഹരി നാരായണന്‍ വരികളിലൂടെ വരച്ചിടുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ നേതൃത്വവുമെല്ലാം സിതാര കൃഷ്ണകുമാറിന്റെ ശബ്ദത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗാനം.രണ്ടര മിനിറ്റാണ്...