25 C
Kochi
Friday, September 17, 2021

Daily Archives: 15th March 2021

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ശ്വ​സ​ന പ​രി​ശോ​ധ​ന വ​ഴി കൊവി​ഡ് പോ​സി​റ്റി​വാ​ണോയെന്ന് 60 സെ​ക്ക​ൻ​ഡി​ന​കം അറിയാം2)കൊവിഡ്: റമദാനിലും വാക്​സിനെടുക്കാം, വ്രതം മുറിയില്ല3)കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തുപരീക്ഷകൾ റദ്ദാക്കി4)കുവൈത്തിൽ സർക്കാറും പാർലമെൻറും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിലേക്ക്5)ഫാൽക്കണുകൾ : ജനിതക പരീക്ഷണം വികസിപ്പിച്ച്​ അൽഗന്നാസ്​ സൊസൈറ്റി6)'ദു​ബൈ 2040' അ​ർ​ബ​ൻ മാ​സ്​​റ്റ​ർ പ്ലാ​ൻ പു​റ​ത്തി​റ​ക്കി7)എ​ണ്ണ വി​ല​വ​ർ​ദ്ധന, ബ​ജ​റ്റ്​ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ പര്യാപ്തമല്ലെന്ന് മന്ത്രി8)ഒ​മാ​​ന്‍റേത് അ​റ​ബ്​ ലോ​ക​ത്തെ മി​ക​ച്ച നാ​ലാ​മ​ത്തെ പാസ്പോർട്ട്9)യുഎഇ​യി​ൽ ഭ​ക്ഷ്യ ആ​വ​ശ്യ​ങ്ങ​ളു​ടെ 90 ശ​ത​മാ​ന​വും...
Social media
തിരുവനന്തപുരം:നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് സൈബർ വിങ്ങിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിരവധി നിര്‍ദേശങ്ങള്‍ ആണ് ചട്ടത്തിലുള്ളത്.തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമ ചർച്ചകളിൽ എപ്പോഴും എളിമ സൂക്ഷിക്കണമെന്ന് ഇടത് സൈബർ വിങ്ങിലെ അംഗങ്ങൾക്കു നല്‍കിയ പ്രധാന നിര്‍ദേശം. യുഡിഎഫ് സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ സമൂഹമാധ്യമ പേജുകളിൽ ഒരു കാരണവശാലും പരിഹാസ കമന്റുകൾ ഇടുകയോ ലൈക്ക് ചെയ്യുകയോ അരുത്. വെല്ലുവിളിയോ പരിഹാസമോ പാടില്ല,  വാക്കുകളിൽ എപ്പോഴും മിതത്വം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതു...
പുതുച്ചേരി:സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവെ പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍ഡിഎയിലെ അണ്ണാ ഡിഎംകെയും ബിജെപിയും. മണ്ഡലം വിട്ടുകൊടുക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകാതിരുന്നതോടെയാണ് പരസ്പരം മത്സരിക്കാന്‍ കളമൊരുങ്ങിയത്.അതേസമയം പുതുച്ചേരിയില്‍ എന്‍ഡിഎ സീറ്റുവിഭജനം എങ്ങുമെത്തിയിട്ടില്ല. ഇരുപാര്‍ട്ടികളും നെല്ലിത്തോപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാടിലാണ്. അണ്ണാ ഡിഎംകെയ്ക്കായി മുന്‍ എംഎല്‍എ ഓം ശക്തി സെഗാര്‍ ആണ് നാമനിര്‍ദേശ പത്രി സമര്‍പ്പിച്ചത്. ബിജെപിയ്ക്കായി എംഎല്‍എ ജോണ്‍ കുമാറിന്റെ മകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മത്സരിക്കുന്നത്.2016...
ഏറ്റുമാനൂർ:ഏറ്റുമാനൂർ സീറ്റ് സംബന്ധിച്ച് പല നേതാക്കളും പ്രതീക്ഷ തന്നുവെന്ന് ലതിക സുഭാഷ്. മറ്റ് മണ്ഡലങ്ങളെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. ഇത്തവണ ഏറ്റുമാനൂർ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയത്ത് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ലതിക സുഭാഷ്.കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുന്നതിൽ പ്രഥമ പരിഗണ ഏറ്റുമാനൂരിനായിരുന്നു. ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് നൽകിയെന്നല്ലാതെ മറ്റൊന്നും അറിയിച്ചിരുന്നില്ല. കോൺഗ്രസിന് ഏറ്റവും ശക്തമായ മണ്ഡലമാണ് ഏറ്റുമാനൂർ. ഏറ്റുമാനൂരുകാർ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ...
Thrun Moorthy
'ഓപ്പറേഷന്‍ ജാവ' ടെലിഗ്രാമില്‍ പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചെറിയ കുട്ടികളെ ഉപയോഗിച്ച് പോലും സിനിമകളുടെ വ്യാജ പകർപ്പുകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് തരുൺ മൂർത്തി. സിനിമ കണ്ടില്ലെങ്കിലും ഇതുപോലെ ചെയ്യരുതെന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിച്ചു.ചിത്രത്തിന്റെ വ്യാജ പകർപ്പ് പ്രചരിക്കുന്ന ചില യുട്യൂബ് ചാനലുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വെെറലാവുകയാണ്.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പത്ത് വയസ്സുള്ള ഒരു കുട്ടി 'ഓപ്പറേഷന്‍ ജാവ' നെറ്റില്‍നിന്ന് ഡൗണ്‍ലോഡ്...
sfi workers ragging student in maharajas college
കൊച്ചി:മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ റാഗിങ് പരാതിയുമായി വിദ്യാര്‍ത്ഥി. ഒന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശിയായ റോബിനാണ് എറണാകുളം സെൻട്രൽ പോലീസ്  സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാര്‍ത്ഥിയാണ് റോബിന്‍.ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിച്ചിട്ടുണ്ട്. ഭക്ഷണം നൽകുകയോ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കുകയോ ചെയ്തില്ലയെന്നും പരാതിയില്‍ പറയുന്നു.വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ...
മലപ്പുറം:തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ആദ്യം പ്രഖ്യാപിച്ച അഡ്വ അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിൽ ലീഗിൻ്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് കെപിഎ മജീദിനെയായിരുന്നു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ പ്രതിഷധവുമായി പ്രവർത്തകർ രംഗത്തെത്തി. വിഷയം പാണക്കാട് വരെയെത്തി. തിരൂരങ്ങാടിയിൽ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ സിപിഐ തീരുമാനിച്ചത്.ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നിയാസ് പുളിക്കലത്തിനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ...
സുൽത്താൻ ബത്തേരി:നിയമസഭ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തില്‍നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേര്‍സണുമായ ജാനു ഇക്കാര്യമറിയിച്ചത്.ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുകര സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബിജെപിയെ എന്നും വിശ്വാസമാണ്. ബിജെപി...
Lathika Subash
കോട്ടയം:ലതിക സുഭാഷിന്റെ പരസ്യ പ്രതിഷേധത്തെ എതിര്‍ത്ത് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനാണ് വെെസ് പ്രസിഡന്‍റ് ആശ സനല്‍  രംഗത്തെത്തയിത്. പാർട്ടി വനിതകളെ പരിഗണിച്ചുവെന്ന് വെെസ് പ്രസിഡന്‍റ് ആശ സനല്‍ പറ‍ഞ്ഞു. ഏറ്റുമാനൂര്‍ സീറ്റുവേണമെന്ന പിടിവാശിയാണ് പ്രശ്നമെന്ന് ആശ സനല്‍ പറഞ്ഞു.പാര്‍ട്ടിയെ വിജയിപ്പിക്കാനിറങ്ങേണ്ട സമയത്ത് പ്രതിഷേധം പാടില്ലായിരുന്നുവെന്ന് എന്നാൽ, നിലവിലെ സ്ഥിതി നേതൃത്വത്തിന്റെ വീഴ്ചയെന്ന് ശൂരനാട് രാജശേഖരന്...
തി​രു​വ​ന​ന്ത​പു​രം:പി​ണ​റാ​യിയെ താൻ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെപി നേ​താ​വും നേ​മം എംഎ​ൽഎ​യു​മാ​യ ഒ ​രാ​ജ​ഗോ​പാ​ൽ. എന്തിനെയും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ബിജെ​പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെന്നും ഒ രാജഗോപാൽ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്.പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു...